VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഗ്രീൻ സാൻവി എൽ.പി.ജി കപ്പൽ ഹോർമുസ് കടലിടുക്ക് കടന്നു

മുംബൈ: ഗൾഫ് മേഖലയിൽ സംഘർഷം രൂക്ഷമായിരിക്കെ മുംബൈ ലക്ഷ്യമാക്കി നീങ്ങുന്ന ഗ്രീൻ സാൻവി എന്ന എൽപിജി കപ്പൽ ശനിയാഴ്ച പുലർച്ചെ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് കടന്നതായി വിവരം. 46,655 മെട്രിക് ടൺ എൽപിജിയുമായി വരുന്ന ഈ കപ്പൽ ഏപ്രിൽ 6ന് മുംബൈയിൽ എത്തുമെന്നാണ് വിവരം. മേഖലയിലെ സാഹചര്യം കണക്കിലെടുത്ത് കപ്പലിൻറെ സഞ്ചാരം ഡയറക്‌ടറേറ്റ് ജനറൽ ഓഫ് ഷിപ്പിങ് സൂക്ഷ്മമായി നിരീക്ഷിച്ചുവരുകയാണ്. ഗ്രീൻ സാൻവി നിലവിൽ കടലിടുക്കിൻറെ വടക്ക് ഭാഗത്താണ് ഉള്ളത്. ഇതിന് പുറമെ ഗ്രീൻ ആശ, ജഗ് വിക്രം എന്നി രണ്ട് എൽപിജി കപ്പലുകൾ ഹോർമുസ് കടക്കുന്നതിനായി ഇന്ത്യൻ നാവികസേനയുടെ അനുമതി കാത്ത് കിടക്കുകയാണ്. ഇവരെ സുരക്ഷിതമായി കടത്തിവിടാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് നാവിക സേന ഉദ്യോഗസ്ഥർ അറിയിച്ചു. നിലവിൽ ഈ മേഖലയിൽ 17 ഇന്ത്യൻ കപ്പലുകൾ ഉണ്ടെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *