തൊടുപുഴ: തൊടുപുഴ തെനംകുന്ന് പള്ളിക്ക് സമീപമുള്ള ബഹുനില കെട്ടിടത്തിൻ്റെ റൂഫിങ്ങ് ജോലിക്കിടെ ഇരുമ്പ് പൈപ്പുകൾ താഴെ നിന്നും മുകളിലേക്ക് കയറ്റുന്നതിനായി കയറിൽ കെട്ടി കൊടുത്തു കൊണ്ടിരുന്ന തൊഴിലാളിയുടെ തലയിൽ മുകളിൽ നിന്നും വഴുതി വീണ് വന്ന ഇരുമ്പ് പൈപ്പ് വന്ന് പതിച്ച് മരകമായ പരിക്കുകളോടെ ആശുപത്രിയിൽ പ്രേവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കേ മരണമടഞ്ഞു. പാറപ്പുഴ ചേന്നംകോട് കരയിൽ കാച്ചിറയിൽ കരുണാകരൻ മകൻ 52 വയസ്സുള്ള ബിജുവിനാണ് ദാരുണമായ ഈ അപകടം ഉണ്ടായത്. കോടിക്കുളത്ത് സ്വന്തമായി വെൽഡിങ്ങ് വർക്ക്ഷോപ്പ് നടത്തിവരികയായിരുന്നു ബിജു. ഭാര്യ ശ്യാമള കടനാട് തോലംമാക്കൽ കുടുബാഗം. മക്കൾ: ബിപിൻ ബിജു, ബിസ്മി ബിജു. സംസ്കാരം ബുധനാഴ്ച്ച(22/04/2026) ഉച്ചകഴിഞ്ഞ് മൂന്നിന് ചേന്നംകോടുള്ള വീട്ടുവളപ്പിൽ.
