VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തൊടുപുഴ സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പലായി ഡോ. വിധു പി നായർ ചുമതലയേറ്റു

തൊടുപുഴ: സരസ്വതി വിദ്യാഭവൻ സെൻട്രൽ സ്കൂൾ പ്രിൻസിപ്പലായി ഡോ. വിധു പി നായർ ചുമതലയേറ്റു. സ്കൂൾ ഹാളിൽ നടന്ന യോഗത്തിൽ വച്ച് വിദ്യാലയ സമിതി അംഗങ്ങളും രക്ഷിതാക്കളും സ്റ്റാഫും ചേർന്ന് അദ്ദേഹത്തെ പൂച്ചെണ്ട് നൽകി സ്വീകരിച്ചു. പുതു തലമുറക്കാവിശ്യമായ വിദ്യാഭ്യാസ രീതിയെക്കുറിച്ചും അത് നടപ്പിൽ വരുത്തേണ്ട മാർഗത്തെപ്പറ്റിയും പ്രിൻസിപ്പൽ സംസാരിച്ചു. വിദ്യാലയ സമിതി അധ്യക്ഷൻ വി.കെ ബിജു, സെക്രട്ടറി എസ് പദ്മഭൂഷൺ, വിദ്യാലയ സമിതി ട്രഷറർ ഹരിഹര കുമാർ രാമനാഥൻ, ജോയിന്റ് സെക്രട്ടറി റ്റി.എസ് കൃഷ്ണകുമാർ എന്നിവരും മറ്റ് സമിതി അംഗങ്ങളും പങ്കെടുത്തു. 2018 ലെ മികച്ച അധ്യാപകനുള്ള ദേശീയ പുരസ്‌കാരം ലഭിച്ച വ്യക്തിയാണ് വിധു പി നായർ.

Leave a Comment

Your email address will not be published. Required fields are marked *