VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തോൽവിക്ക് പിന്നാലെ കുറിപ്പുമായി സ്റ്റാലിൻ

ചെന്നൈ: തമിഴ്നാട് നിയമസഭാ തെരഞ്ഞെടുപ്പിൽ നേരിട്ട അപ്രതീക്ഷിത പരാജയത്തിനു പിന്നാലെ പ്രതികരണവുമായി മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. ഡി.എം.കെ കാണാത്ത വിജയങ്ങളും പരാജയങ്ങളുമില്ല എന്നാണ് അദ്ദേഹം എക്സിൽ കുറിച്ചത്. മുഖ്യമന്ത്രി സ്ഥാനം രാജിവച്ചുകൊണ്ടുള്ള കത്ത് ഗവർണർക്ക് കൈമാറിയതിനു ശേഷമായിരുന്നു സ്റ്റാലിൻറെ പ്രതികരണം. ‘‘ഡി.എം.കെ ആറ് തവണ അധികാരത്തിലിരുന്ന പാർട്ടിയാണ്. ഞങ്ങൾ കാണാത്ത വിജയങ്ങളില്ല, നേരിടാത്ത പരാജയങ്ങളുമില്ല. രാഷ്ട്രീയ പൊതുജീവിതത്തിൽ നമ്മുടെ ആദർശങ്ങൾ പരാജയപ്പെടാതിരിക്കാനാണ് എപ്പോഴും ശ്രദ്ധിക്കേണ്ടത്. വിജയത്തെയും പരാജയത്തെയും ഒരുപോലെ കണ്ട് ലക്ഷ്യത്തിലേക്ക് യാത്ര തുടരുന്നവരാണ് യഥാർഥ പാർട്ടി സഖാക്കൾ’’ – സ്റ്റാലിൻ കുറിച്ചു.

Leave a Comment

Your email address will not be published. Required fields are marked *