VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പശ്ചിമ ബംഗാളിൽ ബി.ജെ.പി നേതാവിൻ്റെ പേഴ്സണൽ അസിസ്റ്റൻ്റിനെ വെടിവച്ച് കൊലപ്പെടുത്തി

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരിയുടെ പേഴ്സണൽ അസിസ്റ്റൻ്റിനെ വെടിവച്ച് കൊലപ്പെടുത്തി. ചന്ദ്രനാഥ് രഥ് ആണ് കൊല്ലപ്പെട്ടത്. 24 പർഗാനാസിലെ മധ‍്യാഗ്രാമിൽ കാറിൽ സഞ്ചരിക്കുന്നതിനിടെ ദൊഹാരിയയിൽ വച്ച് രണ്ട് പേർ ബൈക്കുകളിലെത്തി തലയിലും നെഞ്ചിലും വെടിയുതിർക്കുകയായിരുന്നു. ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കൊലയ്ക്ക് പിന്നിൽ‌ ടിഎംസിയാണെന്ന് ബിജെപി ആരോപിച്ചു. ആസൂത്രിത കൊലപാതകമാണിതെന്ന് സുവേന്ദു അധികാരി പ്രതികരിച്ചു. തൃണമൂൽ കോൺഗ്രസ് ജനറൽ സെക്രട്ടറി അഭിഷേക് ബാനർജി ആക്രമണത്തിന് ഗൂഢാലോചന നടത്തിയെന്ന് ബിജെപി നേതാവ് അർജുൻ സിങ് പറഞ്ഞു. അക്രമിയുടെ വാഹനം കണ്ടെത്തിയതായും അന്വേഷണം പുരോഗമിക്കുന്നതായും ഡിജിപി വ‍്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *