VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

അഞ്ചാം തവണയും പുതുച്ചേരി മുഖ്യമന്ത്രിയായി എൻ രംഗസ്വാമി; സത്യപ്രതിജ്ഞ നടന്നു

പുതുച്ചേരി: പുതുച്ചേരി മുഖ്യമന്ത്രിയായി എൻ. രംഗസ്വാമി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ലഫ്റ്റനൻറ് ഗവർണർ കൈലാഷ് നാഥനാണ് സത്യവാചകം ചൊല്ലിക്കൊടുത്തത്. മുഖ്യമന്ത്രിക്ക് പുറമേ 2 മന്ത്രിമാർ കൂടി സത്യപ്രതിജ്ഞ ചെയ്തു. ഇത് അഞ്ചാം തവണയാണ് രംഗസ്വാമി പുതുച്ചേരി മുഖ്യമന്ത്രിയാവുന്നത്. എൻആർ കോൺഗ്രസ്, ബിജെപി സഖ്യമാണ് കേന്ദ്രഭരണ പ്രദേശമായ പുതിച്ചേരിയിൽ ഭരണം നടത്തുന്നത്. മുഖ്യമന്ത്രിക്കൊപ്പം ബിജെപിയിൽ നിന്നുള്ള ഒരു മന്ത്രിയും എൻആർ കോൺഗ്രസിൽ നിന്നുള്ള ഒരു മന്ത്രിയുമാണ് സത്യപ്രതിജ്ഞ ചെയ്യുന്നത്. 30 പേരുള്ള പുതുച്ചേരി നിയമസഭയിൽ 18 സീറ്റിൻറെ ഭൂരിപക്ഷത്തിനാണ് എൻആർ കോൺഗ്രസ്, ബിജെപി സഖ്യം അധികാരത്തിൽ കയറിയത്. എൻആർ കോൺഗ്രസ് 12 സീറ്റും ബിജെപി 4 സീറ്റുമാണ് നേടിയത്.

Leave a Comment

Your email address will not be published. Required fields are marked *