VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഐ.എസ് ഭീകരൻ അബു ബിലാൽ മിനൂക്കിയെ വധിച്ചുവെന്ന് ട്രംപ്

വാഷിങ്ങ്ടൺ: ഐഎസ് ഭീകരൻ അബു ബിലാൽ മിനൂക്കിയെ വധിച്ചുവെന്ന് അവകാശപ്പെട്ട് യുഎസ് പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നൈജീരിയൻ സേനകളുമായുള്ള സംയുക്ത ഓപ്പറേഷനിലാണ് മിനൂക്കി കൊല്ലപ്പെട്ടതെന്നാണ് റിപ്പോർട്ടുകൾ. എൻറെ നിർദേശപ്രകാരം യുഎസ്-നൈജീരിയൻ സൈന്യങ്ങൾ ഒരുമിച്ച് ആസൂത്രണം ചെയ്ത സങ്കീർണമായ ദൗത്യത്തിലൂടെ സജീവമായിരുന്ന ഭീകരനെ ലോകത്തു നിന്ന് ഒഴിവാക്കി. എല്ലാ കാലത്തും ആഫ്രിക്കയിൽ ഒളിച്ചിരിക്കാമെന്നാണ് അയാൾ കരുതിയിരുന്നത്. ആഗോള തലത്തിൽ ഐഎസിൻറെ രണ്ടാമത്തെ നേതാവാണ് അബു ബിലാൽ മിനൂക്കി. ഇനി അയാൾക്ക് ആഫ്രിക്കയെ ഭീകരവത്കരിക്കാനോ ഭീകരപ്രവർത്തനം നടത്താനോ സാഘിക്കില്ല എന്നാണ് ട്രംപ് ട്രൂത്ത് പ്ലാറ്റ് ഫോമിൽ കുറിച്ചിരിക്കുന്നത്. ദൗത്യത്തിൽ പങ്കാളികളായ നൈജീരിയൻ സർക്കാരിന് ട്രംപ് നന്ദി അറിയിച്ചിട്ടുണ്ട്. ഇസ്ലാമിസ്റ്റ് ഭീകരരായ ബോകോ ഹറാം, ഐഎസ് ഭീകരർ എന്നിവരുമായുള്ള പോരാട്ടത്തിനാണ് നൈജീരിയൻ സൈന്യം. ഭീകരരെ ഇല്ലാതാക്കാനായി നൂറു കണക്കിന് ട്രൂപ്പുകളെയാണ് യുഎസ് നൈജീരിയയിലേക്ക് അയച്ചിരിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *