ഇടുക്കി: 2019 മാർച്ച് 10 നാണ് കേസിനാസ്പദമായ സംഭവം നടന്നത്. രാജാക്കാട് കള്ളിമാലി അമ്പലക്കവല ഭാഗത്ത് വച്ച് ഓട്ടോറിക്ഷയിൽ 10.00 കി.ഗ്രാം ഉണക്ക കഞ്ചാവ് കൈവശം വച്ച് കടത്തി കൊണ്ട് വരുന്നതിനിടെ പ്രതികൾ പിടിയിലാവുകയായിരുന്നു. തൊമ്മൻകുത്ത് 40 ഏക്കർ വാക്കണ്ടത്തിൽ വീട്ടിൽ ലിബിൻ, ഇടവെട്ടി മാർത്തോമാ നെല്ലിക്കുന്നേൽ വീട്ടിൽ ഒടിയൻ എന്ന് വിളിക്കുന്ന മാർട്ടിൻ എന്നിവരാണ് കുറ്റക്കാർ. ഇവരെ ഏഴ് വർഷം കഠിന തടവിനും 75,000/ രൂപ പിഴ അടക്കുന്നതിനും പിഴ അടച്ചില്ലെങ്കിൽ ആറ് മാസം കൂടി കഠിന തടവിനുമാണ് ശിക്ഷിച്ചത്. തൊടുപുഴ എൻ.ഡി.പി.എസ് കോടതി ജഡ്ജി ഡോ. ജയകൃഷ്ണൻ പി.കെയാണ് വിധി പ്രസ്താവിച്ചത്. രാജാക്കാട് എസ്.ഐ ആയിരുന്ന അനൂപ് മോൻ പി.ഡിയും സംഘവും ചേർന്ന് കണ്ടുപിടിച്ച കേസാണിത്. രാജാക്കട് പോലീസ് ഇൻസ്പെക്ടർ ഹണി എച്ച.എൽ അന്വേഷണം നടത്തി കുറ്റപത്രം കോടതിയിൽ സമർപ്പിച്ചു. കേസിൽ പ്രോസിക്യൂഷന് വേണ്ടി എൻ.ഡിപി.എസ് കോടതി സ്പെഷ്യൽ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. ബി രാജേഷ് ഹാജരായി.
