പാലാ: വിവിധ അപകടങ്ങളിൽ പരുക്കേറ്റവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. സ്‌കൂട്ടറും ബൈക്കും കൂട്ടിയിടിച്ച് സ്‌കൂട്ടർ യാത്രിക കുമ്മണ്ണൂർ സ്വദേശിനി ഗ്രീഷ്‌മയ്ക്ക്(25) പരുക്കേറ്റു. 2.30 ഓടെ കിടങ്ങൂരിൽ വച്ചായിരുന്നു അപകടം. ഇന്നലെ വൈകിട്ട് ചുമന്ന പ്ലാവ് ഭാഗത്ത് വച്ച് ബുള്ളറ്റും സ്‌കൂട്ടറും കൂട്ടിയിടിച്ച് മേവട സ്വദേശി ജോർജുകുട്ടി കുര്യന്(21) പരുക്കേറ്റു. ഇന്നലെ ഉണ്ടായ മറ്റൊരു അപകടത്തിൽ മേരിലാൻഡ് ഭാഗത്ത് വച്ച് സ്‌കൂട്ടർ നിയന്ത്രണം വിട്ട് മറിഞ്ഞ് മേലുകാവുമറ്റം സ്വദേശി റോഷൻ മാത്യു അലനും(21) പരുക്കേറ്റിരുന്നു. ഇവരെ അപകടശേഷം ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
