VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പുതിയ സർക്കാരിന്റെ സത‍്യപ്രതിജ്ഞാ ചടങ്ങിനെത്തിയത് ജനസാഗരം, മന്ത്രിമാർക്കും എം.എൽ.എമാർ‌ക്കും ഇരിപ്പിടം നഷ്ടമായി

തിരുവനന്തപുരം: 10 വർഷത്തെ എൽഡിഎഫ് ഭരണത്തിന് അന്ത‍്യം കുറിച്ച് അധികാരത്തിലെത്തിയ യുഡിഎഫിൻറെ സത‍്യപ്രതിജ്ഞാ ചടങ് കാണാൻ തടിച്ചു കൂടിയത് പതിനായിരങ്ങൾ. സെൻട്രൽ സ്റ്റേഡിയത്തിൽ നടന്ന ചടങ്ങളിൽ ജനം തടിച്ചു കൂടിയതോടെ വലിയ രീതിയിൽ തിരക്ക് അനുഭവപ്പെട്ടു. വിവിഐപികൾക്കായി പ്രത‍്യേകം തരംതിരിച്ച മുൻനിരകളിലേക്ക് പ്രവർത്തകർ കൂട്ടത്തോടെ എത്തി ഇരിപ്പിടം സ്വന്തമാക്കി. ഇതോടെ നിയുക്ത എംഎൽഎയ്ക്കും പ്രമുഖ പാർട്ടി നേതാക്കൾക്കും ഇരിപ്പിടം കിട്ടാത്ത സാഹചര‍്യമുണ്ടായി. മുൻനിരയിലെ തിരക്ക് ഒഴിവാക്കാനും നേതാക്കൾക്ക് വഴിയൊരുക്കാനും പൊലീസ് ശ്രമിക്കുന്നുണ്ടെങ്കിലും ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ പ്രയാസപ്പെടുകയാണ്. കൂടുതൽ സുരക്ഷ ഒരുക്കാനുള്ള ശ്രമം തുടരുകയാണ്.

Leave a Comment

Your email address will not be published. Required fields are marked *