VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

നോർക്ക എക്‌സിക്യൂട്ടിവ് വൈസ് ചെയർമാനായി പ്രവാസി മലയാളിയെ നിയമിക്കണമെന്ന് മലയാളി ഫോറം

മുംബൈ: കേരളത്തിൻ്റെ സമ്പദ് വ്യവസ്ഥയുടെ പ്രധാന ശക്തികളിലൊന്നായ പ്രവാസി സമൂഹത്തിന് ഭരണതലത്തിൽ കൂടുതൽ അർഹമായ പ്രാതിനിധ്യം ഉറപ്പാക്കാൻ നോർക്ക എക്‌സിക്യൂട്ടിവ് വൈസ് ചെയർമാൻ സ്ഥാനത്തേക്ക് പ്രവാസി ജീവിതത്തിൻറെ യാഥാർഥ്യങ്ങളും വെല്ലുവിളികളും നേരിട്ട് അനുഭവിച്ച ഒരു പ്രവാസി മലയാളിയെ നിയമിക്കണമെന്ന് ഗ്ലോബൽ മലയാളി ഫോറം ആവശ്യപ്പെട്ടു. വിസ സംബന്ധമായ അനിശ്ചിതത്വങ്ങൾ, തൊഴിൽ നഷ്ടം, സർക്കാർ ഓഫീസുകളിലെ നടപടിക്രമങ്ങളിലെ കാലതാമസം, ഭൂമി തർക്കങ്ങൾ, നിയമപരമായ പ്രശ്‌നങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ വേഗത്തിലും കാര്യക്ഷമമായും ഇടപെടാൻ ഔദ്യോഗിക സംവിധാനങ്ങളിൽ പ്രവാസികളുടെ ശക്തമായ സാന്നിധ്യം അനിവാര്യമാണെന്നും ഫോറം അഭിപ്രായപ്പെട്ടു. കോവിഡ് കാലഘട്ടത്തിൽ വ്യക്തിപരമായ ഇടപെടലുകളും സഹായ ശൃംഖലകളും പ്രവാസികൾക്ക് വലിയ പിന്തുണ നൽകിയ സാഹചര്യത്തിൽ, ഇത്തരം സേവനങ്ങൾ കൂടുതൽ ഔദ്യോഗിക സംവിധാനങ്ങളിലൂടെ ശക്തിപ്പെടുത്തേണ്ടതുണ്ടെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. സർക്കാർ-പ്രവാസി ബന്ധം കൂടുതൽ സുതാര്യവും വിശ്വാസപൂർണവുമാക്കുന്നതിന് ഇത്തരമൊരു നിയമനം നിർണായകമാകുമെന്നും ഫോറം വിലയിരുത്തുന്നു.ലോക കേരളസഭ പോലുള്ള വേദികൾ വലിയ പ്രതീക്ഷകൾ നൽകിയെങ്കിലും, സാധാരണ പ്രവാസികൾ നേരിടുന്ന ദൈനംദിന പ്രശ്‌നങ്ങൾക്ക് ഇപ്പോഴും കാര്യമായ പരിഹാരങ്ങൾ ലഭ്യമാകുന്നില്ലെന്നും ഫോറം ചൂണ്ടിക്കാട്ടി. രാഷ്ട്രീയ സ്വാധീനങ്ങൾ തേടി സർക്കാർ ഓഫീസുകളിൽ കയറിയിറങ്ങേണ്ട സാഹചര്യം അവസാനിപ്പിക്കേണ്ട സമയമായെന്നും സംഘടന വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *