ഇടുക്കി: ജില്ലയിലെ സർക്കാർ ആശുപത്രികളിൽ ഏറ്റവും കൂടുതൽ രോഗികൾ എത്തുന്ന അടിമാലി താലൂക്കാശുപത്രിയുടെ പോരായ്മ മന്ത്രി കെ മുരളീധരനിലൂടെ മാറുമെന്ന പ്രതീക്ഷയിൽ മലയോരം. മൂന്ന് താലൂക്കുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന ഈ ആശുപത്രിയിൽ സൗകര്യങ്ങളുടെ വിവര ശേഖരണമെടുത്താൽ മെഡിക്കൽ കോളേജുകൾ പോലും പിന്നിലാണ്. എന്നാൽ പ്രവർത്തിക്കുന്ന ഉപകരണങ്ങൾ നോക്കിയാൽ പ്രൈമറി ഹെൽത്ത് സെൻ്റുകൾ പോലും ഈ ആശുപത്രിക്ക് മുന്നിലാണ്. ബ്ലഡ് ബാങ്ക്, സ്കാനിംഗ്, കണ്ണ് സംബന്ധമായ ഒപ്പറേഷൻ ഉപകരണങ്ങൾ, കാത്ത് ലാബ് ഉപകരണങ്ങൾ, ഓക്സിജൻ പ്ലാൻ്റ്, തുടങ്ങി ഹൈ ടെക് ആശുപത്രിയുടെതായ എല്ലാ സംവിധാനങ്ങളുമുണ്ട്. എന്നാൽ ഇവയിൽ ഏതെങ്കിലും പ്രവർത്തിപ്പിക്കാൻ കഴിയുമോ എന്ന് ചോദിച്ചാൽ ഒന്നും ഇല്ലെന്ന മറുപടി മാത്രമാണ് ഉള്ളത്. ഏറെ നാളത്തെ കാത്തിരിപ്പിന് ശേഷം ഡയാലിസ് യൂണിറ്റ് തുറന്നത് മാത്രമാണ് പ്രത്യേഗത.
രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് വർത്തകളിൽ നിറഞ്ഞ് നിന്നതും ഈ ആശുപത്രി തന്നെ പുതിയ കെട്ടിട ബ്ലോക്കിൻ്റെ ഉദ്ഘാടത്തിന് മന്ത്രി എത്തിയപ്പോൾ ഗർഭിണികളായ ആദിവാസികൾക്ക് സൗജന്യ താമസം അടക്കം നിരവധി പ്രക്യാപനങ്ങൾ കേട്ടു. എന്നാൽ ഒന്നും നടപ്പായില്ല . മാലിന്യ സംസ്കരണത്തി നടക്കം വലിയ പദ്ധതികൾ നടപ്പാക്കിയ ഈ ആശുപത്രിയിൽ നിന്നും മാലിന്യം ഇപ്പോഴും തോടുകളിലേക്ക് തന്നെ തുറന്ന് വെച്ചിരിക്കുന്നു . വികസനത്തിന് മുഖ്യ തടസം പതിറ്റാണ്ടുകളായി ഇവിടെ ജോലി നോക്കുന്ന ഡോക്ടർമ്മാർ തന്നെ സർവ്വീസിൽ കയറി പെൻക്ഷൻ പറ്റി പിരിയുന്ന പ്രവണതയാണ് ഇവിടെ ഭൂരിഭാഗം ഡോക്ടർമ്മാർക്കും.
ഇതിനാണ് ആദ്യം മാറ്റം വരുത്തേണ്ടത്. 24 ഡോക്ടർമ്മാരുടെ ഒഴിവുണ്ട്. സൂപ്രണ്ട് അടക്കം ഡോക്ടർമ്മാരുടെ ഒഴിവുണ്ട്. 1500 ലധികം രോഗികൾ എത്തുന്ന ഇവിടെ സ്ഥിരം നഴ്സുമ്മാർ 20-ൽ താഴെ മാത്രം കുറഞ്ഞത് 40 നഴ്സുമ്മാർ വേണ്ടിടത്താണ് ഈ സ്ഥിതി. ജില്ലയിൽ ഏറ്റവും കൂടുതൽ നവജാത ശിശുക്കൾ പിറക്കുന്നതും ഇവിടെയാണ്. അസ്ഥി രോഗ വിഭാഗത്തിൽ ഏറ്റവും കൂടുതൽ രോഹികളെത്തുന്ന ഇവിടെ ഈ വിഭാഗത്തിലും ഒരു ഒഴിവുണ്ട്. ആശുപത്രിയിലെ സെക്രട്ടറിയുടെ പോസ്റ്റ് ഇല്ലാത്തതാണ് മറ്റൊരു പ്രശ്നം . ദൈനം ദിനപ്രവർത്തനങ്ങൾ പലപ്പോഴും നടക്കാത്തതിന് കാരണം ലേ സെക്രട്ടറി ഇല്ലാത്തതാണ് കാരണം. ഈ പോസ്റ്റ് വന്നാൽ ഭരണപരമായ പല കാര്യങ്ങളും വേഗത്തിലാക്കാനും കഴിയും.
