VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

നഴ്സുമാർക്ക് ന്യായമായ ശമ്പളം ലഭിച്ചില്ലെങ്കിൽ നിയമത്തിന്റെ സഹായം തേടാം; അത് സമരം ചെയ്യാനുള്ള കാരണമല്ലെന്ന് ഹൈക്കോടതി

കൊച്ചി: നഴ്‌സിങ്ങ് സേവനത്തെ എന്തുകൊണ്ടാണ് അവശ്യ സർവീസായി പ്രഖ്യാപിക്കാത്തത് ഹൈക്കോടതി. അവശ്യ സർവീസായി പ്രഖ്യാപിച്ചാൽ നഴ്‌സുമാർക്ക് സമരം ചെയ്യാൻ അവകാശമില്ലെന്നും ജസ്റ്റിസ് ബെച്ചു കുര്യൻ തോമസ് വാക്കാൽ പരാമർശിച്ചു. ആശുപത്രി മാനേജ്‌മെൻറ് മതിയായ ശമ്പളം നൽകുന്നില്ലെന്ന ആരോപണത്തെ ന്യായീകരിക്കുകയല്ല. എന്നാൽ അത് സമരം ചെയ്യാനുള്ള ഒരു കാരണമല്ല. ന്യായമായ ശമ്പളം ലഭിച്ചില്ലെങ്കിൽ നിയമപരമായ മാർഗം സ്വീകരിക്കാം. അല്ലെങ്കിൽ ജോലി സമയത്തിന് ശേഷം സമരം ചെയ്യാമെന്നും കോടതി നിർദേശിച്ചു. ശമ്പള വർധനയ്ക്കായി തൃശൂരിലെ രണ്ട് സ്വകാര്യ ആശുപത്രികളിൽ നഴ്‌സുമാർ സമരം ചെയ്യുന്നതിനിടെ ജോലികൾക്ക് നിയോഗിക്കുന്നുവെന്നാരോപിച്ച് യുണൈറ്റഡ് നഴ്സസ് അസോസിയേഷനാണ് ഹർജി പരിഗണിക്കവെയാണ് കോടതി നിലപാട് വ്യക്തമാക്കിയത്. എതിർകക്ഷികൾക്ക് നോട്ടീസ് അയയ്ക്കാൻ നിർദേശിച്ച കോടതി ഹർജി പിന്നീട് പരിഗണിക്കാൻ മാറ്റി.

Leave a Comment

Your email address will not be published. Required fields are marked *