VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സത്യസായിബാബയുടെ സന്ദേശം അന്വർത്ഥമാകും വിധത്തിലാണ് സായി ഭക്തർ ജീവിക്കുന്നതെന്ന് സാഹിത്യകാരൻ സുരേഷ് കാനപ്പിള്ളി

‌എറണാകുളം: സത്യസായിബാബ പലപ്പോഴും ലോകത്തോട് പറയാറുണ്ട് ഇനി എന്റെ ഭക്തരുടെ ജീവിതമാണ് എന്റെ സന്ദേശമെന്ന് അത് അന്വർത്ഥമാകും വിധത്തിലാണ് മിക്കവാറും സായി ഭക്തർ ജീവിക്കുന്നതെന്നും സാഹിത്യകാരൻ സുരേഷ് കാനപ്പിള്ളി. പറവൂർ സായി സമിതി ഹാളിൽ സംഘടിപ്പിച്ച ആലപ്പി ഹരിദാസ് അനുസ്മരണത്തിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സായി ഡിവോട്ടീസ് തങ്ങൾ വിഹരിക്കുന്ന മേഖലകളിൽ തങ്ങളുടേതായ ശ്രദ്ധ പതിപ്പിച്ച് അവിടങ്ങളിൽ ഉന്നതികളിൽ എത്തപെടാറുണ്ട്. അത് അന്നും ഇന്നും നടന്നു വരുന്നു. പഴയ തലമുറയിലെ പ്രൊഫ. എം കൃഷ്ണൻ നായരും കുട്ടികൃഷ്ണമാരാരും നമുക്ക് ഉദാഹരണമായി എടുക്കാം. മലയാള ഭാഷ ഉള്ള കാലത്തോളം മറക്കാൻ പറ്റാത്തവരല്ലേ അവരൊക്കെ, ആ ശ്രേണിയിൽ പെടുത്താവുന്ന ഒരാളായിരുന്നു ആലപ്പി ഹരിദാസെന്നും അദ്ദേഹം പറഞ്ഞു. ഒട്ടേറെ സായി ഭജനകൾ സർവ്വ മത ഭജനകൾ എഴുതി ചിട്ടപെടുത്തിയിട്ടുണ്ട്.

നാടക ഗാനങ്ങൾ ഉൾപ്പെടെ 3000 ൽ പരം ഗാനങ്ങൾ അദ്ദേഹം നമുക്ക് നൽകിയിട്ടുണ്ട്. ചിത്തിര തിരുനാൾ രാജാവിൽ നിന്ന് പുരസ്ക്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചിട്ടുണ്ടെന്നും സുരേഷ് കാനപ്പിള്ളി വ്യക്തമാക്കി.

Leave a Comment

Your email address will not be published. Required fields are marked *