VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സ്മാർട്ട് ക്രിയേഷൻസ് അഭിഭാഷകനെക്കൊണ്ട് രാജിവെപ്പിച്ച് യു.ഡി.എഫ് സർക്കാർ

കോട്ടയം: ശബരിമല സ്വർണക്കൊള്ള കേസിൽ പ്രതിസ്ഥാനത്തുള്ള സ്മാർട്ട് ക്രിയേഷൻസിൻറെ അഭിഭാഷകനെ ഹൈക്കോടതിയിലെ സ്‌പെഷ്യൽ ഗവ. പ്രോസിക്യൂട്ടറായി നിയമിച്ച നടപടിയിൽ യുടേണടിച്ച് സർക്കാർ. ദേവസ്വം സ്പെഷ്യൽ പ്ലീഡറെക്കൊണ്ട് രാജിവപ്പിച്ചു. കെ.ബി. പ്രദീപിനോട് മുഖ്യമന്ത്രി തന്നെ രാജി ചോദിച്ച് വാങ്ങുകയായിരുന്നു. നിയമനം വിവാദത്തിലായതോടെയാണ് നടപടി. ക്ഷേത്ര, ദേവസ്വം കാര്യങ്ങളിൽ വിദഗ്ധനാണ് പ്രദീപ്. ശബരിമല സ്വർണക്കൊള്ള കേസ് വന്നപ്പോൾ സ്മർട്ട് ക്രിയേഷൻസിനെ ന്യായീകരിച്ച് മാധ്യമങ്ങൾക്ക് മുന്നിലെത്തിയത് സ്ഥാപനത്തിൻറെ അഭിഭാഷകനായ കെ.ബി പ്രദീപായിരുന്നു. തെരഞ്ഞെടുപ്പ് കാലത്ത് കോൺഗ്സ് ഉയർത്തിയ ഏറ്റവും വലിയ കേസായിരുന്നു ശബരിമല സ്വർണക്കൊള്ള. ശേഷം അധികാരത്തിലെത്തിയപ്പോൾ പ്രതിസ്ഥാനത്തു നിൽക്കുന്നവരെ തന്നെ പദവികളിൽ നിയമിക്കുന്നുവെന്ന് ആരോപണം ഉയർന്നിരുന്നു. ഇതോടെയാണ് മുഖ്യമന്ത്രി തന്നെ പ്രദീപിനോട് രാജി ആവശ്യപ്പെട്ടതെന്നാണ് വിവരം.

Leave a Comment

Your email address will not be published. Required fields are marked *