VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

അടിമാലി – കുമളി ദേശീയ പാത; പുതുക്കിയ അലൈൻമെൻ്റിന് അംഗീകാരം ലഭിച്ചതായി എം.പി

ഇടുക്കി: എൻ.എച്ച് 185 അടിമാലി – കുമളി ദേശീയ പാത പുതുക്കിയ അലൈൻമെൻ്റിന് അംഗികാരം ലഭിച്ചതായി ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു. വരുന്ന ആഴ്ചയിൽ സ്‌റ്റാൻഡേർഡ് ഫൈനാൻസ് കമ്മററിയുടെ അനുമതി കൂടി ലഭിക്കുന്നതോടെ പദ്ധതിക്കുള്ള അന്തിമ അനുമതിയാകും. നേരത്തേ സ്ഥലമെടുപ്പിനായി 350 കോടി രൂപ അനുവദിക്കുകയും സ്ഥലമെടുപ്പ് നടപടികൾ ആരംഭിക്കുകയും ചെയ്തതാണ്.

3A വിജ്ഞാപനം പുറപ്പെടുവിക്കുകയും അതിർത്തി അടയാള കല്ലുകൾ സ്ഥാപിച്ച് 3D വിജ്ഞാപനത്തിനായി തയ്യാറെടുക്കുമ്പോൾ ആണ് പദ്ധതിക്ക് 30 മീറ്റർ വീതിയിൽ ഭൂമി ഏറ്റെടുക്കലും സിവിൽ വർക്കും കൂട്ടി ചേർത്ത് കൂടുതൽ തുക കണ്ടെത്തേണ്ടി വരുമെന്ന തിരിച്ചറിവിൽ അതിനായി കേന്ദ്ര മന്ത്രിസഭയുടെ ഉൾപ്പെടെ അംഗീകാരത്തിനായി കാത്തിരിക്കേണ്ടി വരുമെന്നും ആ നിലയിൽ കൂടുതൽ സമയം കാത്തിരിക്കേണ്ടി വരികയും ഒരു പക്ഷെ കൂടുതൽ പദ്ധതി തുക കണ്ടെത്താൻ കാലതാമസം വന്നാൽ പദ്ധതി തന്നെ ഉപേക്ഷിക്കേണ്ടി വരുമെന്ന നിഗമനത്തിൽ ചെലവു ചുരുക്കുന്നതിന് മന്ത്രാലയം തീരുമാനമെടുത്തു. തുടർന്ന് ഉപരിതല ഗതാഗത മന്ത്രാലയത്തിൻ്റെ പരിധിയിൽ നിന്ന് കൊണ്ട് അന്തിമ അനുമതി ലഭ്യമാക്കുന്നതിന് ഉചിതമായ തരത്തിൽ ചെലവ് ചുരുക്കുന്നതിന് ധാരണയായി.

നേരത്തേ 30 മീറ്റർ വീതിയിൽ ആണ് റോഡിൻ്റെ ROW (മൊത്തത്തിൽ ഉള്ള വീതി)നിശ്ചിയിച്ചത് എങ്കിൽ ഇപ്പോൾ അത് 18 മീറ്റർ ആക്കി കുറച്ചു. ആ നിലയിൽ 2 ലെയ്ൻ വിത്ത് പേവ്ഡ് ഷോൾഡർ എന്ന നിലയിൽ 2 വരി പാതയായി വികസനം പൂർത്തീകരിക്കും. ഇത് സംബന്ധിച്ച് ഉപരിതല ഗതാഗത വകുപ്പ് ഡയറക്ടർ ജനറൽ വിനായക് രജാവത്തുമായി ഡീൻ കുര്യാക്കോസ് എം.പി ചർച്ച നടത്തി. പദ്ധതിയുടെ ആകെ ചെലവ് ആയി കാണുന്നത് സിവിൽ വർക്കിനായി 810 കോടിയും, ഭൂമി ഏറ്റെടുക്കലിനായി ഏകദശം 700 കോടി രൂപയുമാണ്. ആകെ 79 കി.മീ ആണ് അടിമാലി മുതൽ കുമളി വരെ റോഡിൻ്റെ പുതിയ അലൈൻമെൻ്റ് പ്രകാരം ദൈർഘ്യമുള്ളത്. നേരത്തേ അലൈൻമൻ്റിൽ അംഗീകരിച്ചിരുന്ന അടിമാലി ബൈപാസ് ഒഴിവാക്കുന്നതിന് ചർച്ച ഉണ്ടായെങ്കിലും അത് ഉൾപ്പെടുത്തണമെന്ന് നിർദ്ദേശം നൽകി. ഉൾപ്പെടുത്തി അംഗീകാരം ഉറപ്പാക്കാം എന്ന് ഉന്നത ഉദ്യോഗസ്ഥർ ഉറപ്പു നൽകിയതായും ഡീൻ കുര്യാക്കോസ് എം.പി അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *