VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കെ സുധാകരൻ എം.വി ഗോവിന്ദനെതിരെ നൽകിയ മാനനഷ്ട കേസ് തള്ളി

കൊച്ചി: സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെതിരേ മുൻ കെപിസിസി അധ‍്യക്ഷൻ കെ സുധാകരൻ നൽകിയ മാനനഷ്ട കേസ് കൊച്ചി പിഎംഎൽഎ കോടതി തള്ളി. തെളിവ് നൽകാൻ സുധാകരൻ കോടതിയിൽ ഹാജരായില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കോടതിയുടെ നടപടി. പുരാവസ്തു തട്ടിപ്പുകാരൻ മോൺസൺ മാവുങ്കൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിക്കുമ്പോൾ കെ. സുധാകരനും മോൺസൻറെ വീട്ടിലുണ്ടായിരുന്നുവെന്ന പരാമർശത്തിനെതിരേയാണ് മാനനഷ്ട കേസ് ഫയൽ ചെയ്തത്. പാർട്ടി പത്രമായ ദേശോഭിമാനി ഉദ്ധരിച്ചുകൊണ്ടായിരുന്നു എം.വി. ഗോവിന്ദൻറെ ആരോപണം. ഗോവിന്ദനു പുറമെ അന്നത്തെ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറായിരുന്ന പി.പി. ദിവ‍്യയും സമാന ആരോപണം ഉന്നയിച്ചിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *