VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കാഫിർ സ്ക്രീൻ ഷോട്ട് കേസിൽ ഡി.വൈ.എഫ്.ഐ നേതാവിന് ജാമ‍്യമില്ല

കോഴിക്കോട്: കാഫിർ സ്ക്രീൻ ഷോട്ട് കേസിലെ പ്രതിയും ഡിവൈഎഫ്ഐ വടകര ബ്ലോക്ക് കമ്മിറ്റി അംഗവുമായ ജിതിൻ ഭാസ്കരൻറെ ജാമ‍്യാപേക്ഷ തള്ളി. വടകര ജുഡീഷ‍്യൽ മജിസ്ട്രേറ്റ് കോടതിയുടെതാണ് നടപടി. പ്രതിയെ രണ്ട് ദിവസത്തേക്ക് പ്രത‍്യേക അന്വേഷണ സംഘത്തിൻറെ കസ്റ്റഡിയിൽ വിട്ടു. സ്ക്രീൻ ഷോട്ടിൻറെ ഉറവിടം കണ്ടെത്താൻ ചോദ‍്യം ചെയ്യണമെന്ന് പ്രോസിക‍്യൂഷൻ ആവശ‍്യപ്പെട്ടു. എന്നാൽ ജിതിൻ ആണ് സ്ക്രീൻ ഷോട്ട് നിർമിച്ചെന്നതിന് തെളിവില്ലെന്നായിരുന്നു പ്രതിഭാഗം വാദിച്ചത്. 2024 ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് യുഡിഎഫ് സ്ഥാനാർഥി ഷാഫി പറമ്പിലിനെതിരേ പ്രചരിച്ചതാണ് കാഫിർ സ്‌ക്രീൻഷോട്ട്.

Leave a Comment

Your email address will not be published. Required fields are marked *