VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Latest News >>

Lastest News >>

നിതിൻ രാജിൻറെ മരണത്തിൽ പ്രധാന പ്രതി ഡോ. എം.കെ റാമിൻറെ മുൻകൂർ ജാമ‍്യം തള്ളി ഹൈക്കോടതി

കണ്ണൂർ: അഞ്ചരകണ്ടി ഡെൻറൽ കോളെജിലെ ബിഡിഎസ് വിദ്യാർഥിയായിരുന്ന നിതിൻ രാജിൻറെ മരണവുമായി ബന്ധപ്പെട്ട കേസിൽ പ്രധാന പ്രതിയായ അധ‍്യാപകൻ ഡോ. എം.കെ റാമിൻറെ മുൻകൂർ ജാമ‍്യാപേക്ഷ തള്ളി. ഹൈക്കോടതിയുടേതാണ് നടപടി. നേരത്തെ തലശ്ശേരി അഡീഷണൽ സെഷൻസ് കോടതിയും റാമിൻറെ മുൻകൂർ ജാമ‍്യം തള്ളിയിരുന്നു. ഏപ്രിൽ പത്തിനായിരുന്നു നിതിൻ രാജ് കോളെജ് കെട്ടിടത്തിൽ നിന്നും വീണ് മരണപ്പെട്ടത്. ആത്മഹത‍്യാപ്രേരണാ കുറ്റം, എസ്‌സി- എസ്ടി വകുപ്പും ചുമത്തിയായിരുന്നു ഡോ. എം.കെ. റാമിനെതിരേ കേസെടുത്തിരുന്നത്. അഞ്ചരക്കണ്ടി കണ്ണൂർ ഡെൻറൽ കോളേജിലെ അധ്യാപകനും ഓറൽ പതോളജി വിഭാഗം മേധാവിയുമായിരുന്ന റാം ആന്ധ്രാപ്രദേശ് സ്വദേശിയാണ്.

Leave a Comment

Your email address will not be published. Required fields are marked *