VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഭാര്യയെ മർദിച്ച കേസ് നിലനിൽക്കുന്ന ബി.ജെ.പി തൃശൂർ ജില്ലാ അധ‍്യക്ഷൻ രാജിവച്ചു

തൃശൂർ: ബിജെപി തൃശൂർ സൗത്ത് ജില്ലാ അധ‍്യക്ഷൻ എ.ആർ. ശ്രീകുമാർ രാജിവച്ചു. ഗാർഹിക പീഡന പരാതി നൽകിയ ഭാര‍്യ പ്രിയങ്കയെ ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയതിൽ ശ്രീകുമാറിനെതിരേ പൊലീസ് കഴിഞ്ഞ ദിവസം വീണ്ടും കേസെടുത്തിരുന്നു. ഇതിനു പിന്നാലെയാണ് ശ്രീകുമാർ സംസ്ഥാന അധ‍്യക്ഷൻ രാജീവ് ചന്ദ്രശേഖറിന് രാജിക്കത്ത് കൈമാറിയത്. തൻറെ ചോരയ്ക്കു വേണ്ടി പലരും ദാഹിക്കുന്നുവെന്ന് ശ്രീകുമാർ കത്തിൽ പറയുന്നു. പരസ്ത്രീ ബന്ധം ചോദ‍്യം ചെയ്തതിൻറെ പേരിൽ ഭാര‍്യയെ മർദിച്ചെന്ന കേസിലാണ് ശ്രീകുമാറിനെതിരേ മതിലകം പൊലീസ് വധശ്രമം അടക്കമുള്ള വകുപ്പുകൾ ചുമത്തി ആദ‍്യം കേസെടുത്തിരുന്നത്. എന്നാൽ ഈ പരാതിയിൽ ശ്രീകുമാറിനെ അറസ്റ്റ് ചെയ്യരുതെന്ന് സെഷൻസ് കോടതി പൊലീസിന് നിർദേശം നൽകിയിരുന്നു. ഇതിനു പിന്നാലെയാണ് ഭാര‍്യ വീട്ടിലേക്ക് ഗുണ്ടയെ വിട്ട് ഭീഷണിപ്പെടുത്തിയതും പ്രിയങ്കയുടെ പരാതിയിൽ ശ്രീകുമാറിനെതിരേ വീണ്ടും കേസെടുത്തതും.

Leave a Comment

Your email address will not be published. Required fields are marked *