നാദാപുരം: കോഴിക്കോട് ജില്ലയിൽ വീണ്ടും ഷിഗെല്ല ബാധ സ്ഥിരീകരിച്ചു. നാദാപുരം കുമ്മങ്കോട് സ്വദേശിനിയായ ഏഴു വയുസുകാരിക്കാണ് രോഗം ബാധിച്ചത്. നിലവിൽ രോഗം ഭേദമായ കുട്ടി ആശുപത്രി വിട്ടുവെന്നാണ് വിവരം. സംസ്ഥാനത്ത് ഏറ്റവുമധികം ഷിഗെല്ല കേസുകൾ കോഴിക്കോട്ടാണ് റിപ്പോർട്ട് ചെയ്തത്. ജൂണിൽ മാത്രം നാൽപതിലധികം കേസുകൾ കോഴിക്കോട് സ്ഥിരീകരിച്ചിരുന്നു. കഴിഞ്ഞദിവസം മാവൂരിൽ മരിച്ച 54കാരിക്കും ഷിഗെല്ല സ്ഥിരീകരിച്ചിരുന്നു. പുതിയ ഷിഗെല്ല കേസ് റിപ്പോർട്ട് ചെയ്തതോടെ ആരോഗ്യവകുപ്പ് പ്രതിരോധപ്രവർത്തനങ്ങൾ ഊർജിതമാക്കിയിട്ടുണ്ട്. നിപ പോലെ വ്യാപിക്കാൻ സാധ്യതയുള്ളതാണ് ഷിഗെല്ല എന്നാണ് ആരോഗ്യവകുപ്പ് നൽകുന്ന മുന്നറിയിപ്പ്.
