VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഉത്തർപ്രദേശിൽ അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന ഒമ്പത് മാസമുള്ള കുഞ്ഞിനെ തട്ടിക്കൊണ്ടുമായി പീഡിപ്പിച്ച് പന്ത്രണ്ടുകാരൻ

ലഖ്നൗ: ഉത്തർപ്രദേശിലെ ഗോരഖ്പുരിൽ ഒമ്പത് മാസം പ്രായമുള്ള പെൺകുഞ്ഞിനെ അതിക്രൂരമായി പീഡിപ്പിച്ച സംഭവത്തിൽ 12 കാരൻ അറസ്റ്റിൽ. കുട്ടിയുടെ ബന്ധുവാണ് പ്രതി. ഗുലാരിഹ സ്റ്റേഷൻ പരിധിയിൽ വെള്ളിയാഴ്ച രാത്രിയാണ് സംഭവമുണ്ടായത്. അമ്മയ്ക്കൊപ്പം ഉറങ്ങിക്കിടന്ന കുഞ്ഞിനെ പുലർച്ചെയോടെ കാണാതാവുകയായിരുന്നു. കുടുംബാംഗങ്ങൾ നടത്തിയ തെരച്ചിലിനൊടുവിൽ ശനിയാഴ്ച രാവിലെ വീടിന് അരകിലോമീറ്റർ അകലെ നിന്ന് പാടത്തെ ടിൻ ഷെഡിന് സമീപം രക്തം വാർന്ന നിലയിലാണ് കുഞ്ഞിനെ കണ്ടെത്തിയത്. നിലവിൽ ആശുപത്രിയിൽ കഴിയുന്ന കുഞ്ഞിൻറെ നില അതീവ ഗുരുതരമായി തുടരുകയാണ്. ചണ്ഡീഗഡിൽ നിന്നെത്തിയ കുഞ്ഞിൻറെ ബന്ധുവായ 12 വയസുകാരനാണ് ഈ ക്രുരതയ്ക്ക് പിന്നിലെന്ന് പൊലീസ് കണ്ടെത്തുകയായിരുന്നു. കസ്റ്റഡിയിലെടുത്ത് നടത്തിയ ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിച്ചു. താൻ മദ്യ ലഹരിയിലായിരുന്നെന്നും ഫോണിൽ അശ്ലീല വീഡിയോ കണ്ടതായും കുട്ടി പറഞ്ഞു. പ്രതിയുടെ മൊബൈൽ ഫോണിൽ നിന്ന് 50-ലധികം അശ്ലീല വീഡിയോകളും നൂറിലധികം അശ്ലീല വെബ്സൈറ്റുകൾ തെരഞ്ഞ വിവരങ്ങളും കണ്ടെത്തിയിട്ടുണ്ട്. കേസിൽ കൂടുതൽ അന്വേഷണം നടന്നു വരികയാണ്.

Leave a Comment

Your email address will not be published. Required fields are marked *