VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

Latest News >>

Lastest News >>

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷത്തിൻറെ അടിയന്തര പ്രമേയ നോട്ടീസ് തള്ളി

തിരുവനന്തപുരം: വീര‍്യം കുറഞ്ഞ മദ‍്യത്തിന് നികുതി കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ പ്രതിപക്ഷം നൽകിയ അടിയന്തര പ്രമേയ നോട്ടീസ് സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ തള്ളി. ബജറ്റ് ചർച്ചയ്ക്കുള്ളിലെ വിഷയത്തിൽ അടിയന്തര പ്രമേയ നോട്ടീസ് അനുവദിക്കാൻ സാധിക്കില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സ്പീക്കറുടെ നടപടി. ഇതേത്തുടർന്ന് പ്രതിപക്ഷം സഭയിൽ ബഹളം വയ്ക്കുകയും സ്പീക്കർ ഡയസിന് താഴെ എത്തി പ്രതിഷേധിച്ച ശേഷം ഇറങ്ങി പോകുകയും ചെയ്തു. അഴിമതിയാണ് നടക്കുന്നതെന്നും എന്തിനാണ് ഭയക്കുന്നതെന്നും മുൻ ധനമന്ത്രി കെ.എൻ. ബാലഗോപാൽ ചോദിച്ചു. വിഷ‍യം സബ് മിഷൻ ആയി ഉന്നയിക്കാമെന്നു പറഞ്ഞ സ്പീക്കർ ചർച്ച നിലവിൽ അനുവദിക്കില്ലെന്നു വ‍്യക്തമാക്കിയതോടെയാണ് പ്രതിപക്ഷം പ്രതിഷേധിച്ച് സഭയിൽ നിന്നും ഇറങ്ങി പോയത്.

Leave a Comment

Your email address will not be published. Required fields are marked *