VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സംസ്ഥാനത്ത് വൈദ‍്യുതി നിയന്ത്രണമുണ്ടായിരുന്നുവെന്ന് മന്ത്രി സണ്ണി ജോസഫ്

തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ‍്യുതി നിയന്ത്രണമുണ്ടായിരുന്നതായി സമ്മതിച്ച് മന്ത്രി സണ്ണി ജോസഫ്. നിയമസഭയിൽ ചോദ‍്യോത്തര വേളയ്ക്കിടയിലാണ് മന്ത്രി ഇക്കാര‍്യം വ‍്യക്തമാക്കിയത്. ജൂൺ 16 മുതൽ നേരിയ തോതിൽ വൈദ‍്യുതി നിയന്ത്രണമുണ്ടായെന്നാണ് മന്ത്രി പറയുന്നത്. ആവശ‍്യത്തിന് മഴ ലഭിക്കാത്തതാണ് പ്രതിസന്ധിക്ക് ഇടയാക്കിയത്. കൂടാതെ വൈദ‍്യുതി പുറത്ത് നിന്നും വാങ്ങാൻ കഴിയാത്ത സ്ഥിതിയാണെന്നും അന‍്യ സംസ്ഥാനങ്ങളിൽ നിന്നും വായ്പയായി വാങ്ങിയ വൈദ‍്യുതി തിരിച്ചു കൊടുക്കേണ്ട ബാധ‍്യതയുണ്ടെന്നും മന്ത്രി പറഞ്ഞു. ഈ മാസം 30 വരെ വൈദ‍്യുതി നിയന്ത്രണം തുടരുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *