VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഓപ്പറേഷൻ തൂഫാൻ; വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ സേന രൂപീകരിച്ചു

തൊടുപുഴ: ലഹരി വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായും ഓപ്പറേഷൻ തൂഫാൻ ദി നാർക്കോ ഹണ്ടിന്പിന്തുണയുമായി വണ്ണപ്പുറം ആശ്രയ ചാരിറ്റിയുടെ ആഭിമുഖ്യത്തിൽ വണ്ണപ്പുറം ഹിറ പബ്ളിക് സ്കൂളിൽ വിദ്യാർത്ഥികളുടെ നേതൃത്വത്തിൽ ലഹരി വിരുദ്ധ സേന രൂപീകരിച്ചു. സ്കൂളും പരിസരവും പൂർണ്ണമായും. ലഹരി വിമുക്തമാക്കുവാൻ ക്യാമ്പെയിനുകൾ സംഘടിപ്പിക്കുക, സ്കൂൾ, വീട്, ടൗൺ തുടങ്ങിയ പരിസരങ്ങളിലും തങ്ങളുടെ ചുറ്റുപാടിലും വിദ്യാർത്ഥികളെ സ്വാധീനിക്കുന്ന ലഹരി ഇടനിലക്കാരെ നിരീക്ഷണം നടത്തി വിവരങ്ങൾ സ്കൂൾ അധികൃതർ വഴി പോലീസിന് കൈമാറുക, തൂഫാൻ – ഹണ്ടിൽ പോലീസുമായി സഹകരിക്കുക എന്നത് ലക്ഷ്യം വച്ചാണ് ലഹരി വിരുദ്ധ സേന രൂപീകരിച്ചിരിക്കുന്നത്. കാളിയാർ പോലീസ് സബ്ബ് ഇൻസ്പെക്ടർ രാജേഷ് പണിക്കർ ഉദ്ഘാടനം നിർവ്വഹിച്ചു.

മുൻബ്ളോക്ക് പഞ്ചായത്ത് മെംബറും ആശ്രയ കമ്മിറ്റി ചെയർമാനുമായ അഡ്വ. ആൽബർട്ട് ജോസ് അധ്യഷത വഹിച്ചു. ഹിറ പബ്ളിക് സ്കൂൾ രക്ഷാധികാരി പി എം ഇല്യാസ് ഗ്രാമ പഞ്ചായത്തംഗം ഷൈനി സന്തോഷ് സ്കൂൾ പ്രിൻസിപ്പൽ ഡോ. യൂസഫ് അബ്ദുൾ സലാം, കവിത റീഡിംഗ് ക്ലബ് സെകട്ടറി ജേക്കബ് ജോൺ, ഹിറ പബ്ളിക് സ്കൂൾ വൈസ് ചെയർമാൻ സഹീർ വാണിയപ്പുരയിൽ, കാളിയാർ ജനമൈത്രി പോലീസ് സർക്കിൾ കമ്മിറ്റിയംഗം റ്റി.എ ബാബു തുടങ്ങിയവർ പ്രസംഗിച്ചു.

തുടർന്ന് ലഹരി വിരുദ്ധ സേനാംഗങ്ങൾ ലഹരി വിരുദ്ധ പ്രതിജ്ഞയെടുത്തു.സംസ്ഥാന സർക്കാരിന്റെ തൂഫാൻ ഹണ്ടിന് പിന്തുണയുമായി ജില്ലയിലാദ്യമായാണ് വിദ്യാർത്ഥികളുടെ ലഹരി വിരുദ്ധ സേനയ്ക്ക് രൂപം നൽകിയരിക്കുതെന്ന് മുൻ ബ്ലോക്ക് പഞ്ചായത്ത് മെമ്പറും ആശ്രയ ചാരിറ്റി ചെയർമാനുമായ അഡ്വ. ആൽബർട്ട് ജോസ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *