VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പകർച്ച വ്യാധി പ്രതിരോധത്തിൽ ഇടുക്കി ബ്ലോക്ക് പഞ്ചായത്തിൻ്റെ ‘‘കരുതൽ’’

ഇടുക്കി: തടിയമ്പാട് – പകർച്ചവ്യാധി പ്രതിരോധ പ്രവർത്തന രംഗത്ത് കരുതൽ 2026-27 എന്ന പേരിൽ തീവ്രയജ്ഞ പരിപാടിക്ക് തുടക്കം കുറിച്ചു. ഇടുക്കി ബ്ലോക്കിലെ, ബ്ലോക്ക് പഞ്ചായത്ത്, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ്മാർ, ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷൻമാർ , അലോപ്പതി, ആയുർവ്വോദ ഹോമിയോ മെഡിക്കൽ ഓഫീസർമാർ, പബ്ലിക്ക് ഹെൽത്ത് ജീവനക്കാർ, വിദ്യഭ്യാസ വകുപ്പ് പ്രതിനിധികൾ, സ്കൂൾ അധികൃതർ, കുടുബശ്രീ ചെയർ പേഴ്സൺമാർ, ജില്ലാ ശുചിത്വമിഷൻ ഉൾപ്പെടെ വിവിധ മേഖലകളിലെ പ്രതിനിധികൾ പങ്കെടുക്കുന്ന ശിൽപ്പശാലയാണ് ഇടുക്കി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിച്ചത്. ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.പി ഉസ്മാൻ അദ്ധ്യക്ഷത വഹിച്ച ശിൽപ്പശാല, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സാന്ദ്രാമോൾ ജിന്നി ഉദ്ഘാടനം ചെയ്തു.

ശിൽപ്പശാലയിൽ ഷിഗല്ല, എച്ച്1 എൻ1, ഡെങ്കിപനി,എലിപ്പനി, മലേറിയ തുടങ്ങിയ പകർച്ചവ്യാതി രോഗാണുക്കളെ ഫലപ്രദമായി പ്രതിരോധിക്കുന്നതിനുള്ള പദ്ധതികളെക്കുറിച്ച് വിവിധ തുറകളിലുള്ള വ്യക്തികൾ ചർച്ചകൾക്ക് നേതൃത്വംകൊടുത്ത് സംസാരിച്ചു.

ബ്ലോക്ക് പഞ്ചായത്തിന്റെ നേത്യത്വത്തിൽ പകർച്ചവ്യാതിക്കെതിരെ പഞ്ചായത്തുകൾ തോറും വാർ റൂമുകൾ തുറക്കുവാനും അദ്ധ്യാപകർ, വ്യാപാരികൾ, ഹോട്ടൽ ,ബോക്കറി ഉടമകൾ, പലഹാര കച്ചവടക്കാർ, കുടിവെള്ളം വിതരണം ചെയ്യുന്നവർ, സ്കൂൾ പാചക തൊഴിലാളികൾ എന്നിവർക്ക് പ്രത്യേക ബോധവത്ക്കരണ സെമിനാറുകൾ നടത്തുവാനും ബ്ലോക്ക് പഞ്ചായത്തു പരിധിയിലെ കുടിവെള്ള സ്രോതസുകൾ ക്ലോറിൻ ഉപയോഗിച്ച് ശുചീകരിക്കുവാനും, ജലദോഷ ലക്ഷണങ്ങൾ പോലും കാണിക്കുന്ന കുട്ടികൾക്ക് മാസ്ക്ക് നിർബന്ധമാക്കാനും എല്ലാവർക്കും സാനിട്ടൈസർ നിർബന്ധമാക്കാനും. ചായക്കടകളിലും ,പലഹാരക്കടകളിലും കൃത്യമായ പരിശോധനകൾ നിർബന്ധമാക്കുവാനും ശിൽപ്പശാലയിൽ തീരുമാനിച്ചു.

ബ്ലോക്ക്തലത്തിൽ പ്രവർത്തനങ്ങളുടെ സംഘാടക സമിതി ചെയർമാനായി ബ്ലോക്ക് പ്രസിഡൻ്റിനെയും, മെഡിക്കൽ ഓഫീസറെ കൺവീനറായും ബ്ലോക്ക് ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷനെയും ഹെൽത്ത് ഇൻസ്പെക്ടറെയും കോ-ഓർഡിനേറ്റർമാരായും നിയോഗിച്ചു.

പ്രസിഡൻറ് സാന്ദ്രാമോൾ ജിന്നി, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡൻറ് എ.പി ഉസ്മാൻ, കമാക്ഷി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് റ്റി.എൻ ബിജു, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് പ്രസിഡൻറ് കോമളം മോഹൻദാസ്, വികസനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ മോളി ടോമി, ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ വി.എ ഉലഹന്നാൻ, ആരോഗ്യ/വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ സോന ട്രീസ ജോബി, ബ്ലോക്ക് ഡിവിഷൻ മെമ്പർമാരായ,നിള ബിജു,സ്റ്റീഫൻ ജോർജ്ജ്,സുബി കൂന്തളായിൽ, ഡോളി സുനിൽ,അജിത്ത് കുമാർ, മാത്യൂ സെബാസ്റ്റ്യൻ, മാളവിക ബാബു, കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻറ് സോയിമോൻ സണ്ണി, ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ഷൌജമോൾ പി കോയ ,ഷോബി ജയ്സൺ, ഡോ.അജീഷ്, ഡോ.നിധിൻ എസ്, ഡോ. ഭരത് പ്രവീൺ, ഡോ.ആൽബർട്ട് റ്റി ജോസ്, ഡോ.മാർഗറിൻ ദേവിഡ് , ഡോ.രാഖി, എ.ഇ.ഒ രാജശേഖരൻ, ജിമ്മി സെബാസ്റ്റിൻ, സന്തേഷ് കീരിത്തോട് തുടങ്ങിയവർ പ്രസംഗിച്ചു.

Leave a Comment

Your email address will not be published. Required fields are marked *