VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യൂട്രുബർ സൂരജ് പിഷാരടി മരിച്ചു

നെടുമ്പാശ്ശേരി: തിരുനായത്തോട് ക്ഷേത്രത്തിലെ ഉത്സവത്തിനിടെ ഇടഞ്ഞ ആനയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യൂട്രുബർ സൂരജ് പിഷാരടി മരിച്ചു. തിരുനായത്തോട് അമ്പലത്തിൽ ഉത്സവത്തിന് എത്തിച്ച ശബരിനാഥനെന്ന ആനയാണ് ഇടഞ്ഞത്. തുടർന്ന് ആന സൂരജിനെ ചവിട്ടിയിടുകയായിരുന്നു. ​ഗുരുതരമായി പരിക്കേറ്റതിനാൽ ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയിലിരിക്കെയാണ് മരണം. അഞ്ച് ആനകളാണ് എഴുന്നള്ളത്തിൽ ഉണ്ടായിരുന്നത്. ബുധനാഴ്ച്ച ഉച്ചയ്ക്ക് 12.30 ഓടെ ആയിരുന്നു സംഭവം നടന്നത്.

Leave a Comment

Your email address will not be published. Required fields are marked *