VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സമുദായത്തിന് വേണ്ടി മികച്ച പ്രവർത്തനം നടത്തിയതിനാണ് പത്മഭൂഷൺ ലഭിച്ചതെന്നന് വെള്ളാപ്പള്ളി നടേശൻ

തിരുവനന്തപുരം: സമുദായത്തിന് വേണ്ടി മികച്ച പ്രവർത്തനം നടത്തിയതിനാണ് രാജ്യം പത്മഭൂഷൺ നൽകി ആ​ദരിച്ചതെന്നന് എസ്.എൻ.ഡി.പി ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എന്നാൽ തനിക്ക് പാർലമെൻ്ററി മോഹങ്ങളില്ല, ഇനിയും സമുദായത്തിന് വേണ്ടി പ്രവർത്തിക്കുക മാത്രമാണ് ലക്ഷ്യമെന്നും വെള്ളാപ്പള്ളി നടേശൻ പറഞ്ഞു. പത്മഭൂഷൺ ലഭിച്ച ശേഷം കോട്ടയം നാഗമ്പടം ക്ഷേത്രത്തിൽ നൽകിയ സ്വീകരണത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. സമുദായത്തിൻ്റെ ശക്തി തെരഞ്ഞെടുപ്പുകളിൽ കാണിക്കണമെന്നും ശക്തിതിരിച്ചറിയാൻ ഓരോരുത്തർക്കും കഴിയണമെന്നും അദ്ദേഹം പറഞ്ഞു. സാമ്പത്തിക സഹായങ്ങൾ നൽകാൻ ക്ഷേത്രങ്ങൾക്ക് കഴിയണമെന്നും വെള്ളാപ്പള്ളി കൂട്ടിച്ചേർത്തു.

Leave a Comment

Your email address will not be published. Required fields are marked *