തൊടുപുഴ: മുതലക്കോടത്ത് റോഡിലെ കുഴിയിൽ വീണ് ബൈക്ക് യാത്രക്കാരനായ യുവാവ് മരിച്ച സംഭവത്തിൽ പൊതുമരാമത്ത് വകുപ്പ് അധികൃതർക്കെതിരെ സമരവുമായി യൂത്ത് കോൺഗ്രസ് പ്രവർത്തകർ രംഗത്ത്. ജനപ്രതിനിധികൾ ഉൾപ്പെടെയെത്തി പി.ഡബ്ല്യൂ.ഡി ഓഫീസ് ഉപരോധിച്ചു.

മരിച്ച കുടുംബത്തിന്റെ യുവാവിനെ അർഹമായ നഷ്ടപരിഹാരം നൽകണമെന്നും റോഡിലെ അപകടക്കുഴി അടയ്ക്കണമെന്നും സമരക്കാർ ആവശ്യപ്പെട്ടു.

പത്ത് വർഷത്തിലേറെയായി കുഴി മൂടാതിരുന്ന സാഹചര്യത്തിൽ അധികൃതരുടെ ഭാഗത്ത് നിന്ന് വ്യക്തമായ മറുപടി വേണമെന്ന് പ്രതിഷേധക്കാർ പറഞ്ഞു. അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ ഓഫീസ് ഉപരോധിച്ച പ്രവർത്തകരും പോലീസും തമ്മിൽ തർക്കമുണ്ടായി.
