VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

യുദ്ധത്തെ തുടർന്ന് ക്രൂഡ് ഓയിൽ, സ്വർണ വിലയിൽ വൻ ഉയർച്ച

ന്യൂഡൽഹി: പശ്ചിമേഷ്യയിലെ അപ്രതീക്ഷിത സംഘർഷം ആഗോള സമ്പദ് വ്യവസ്ഥയോടൊപ്പം ഇന്ത്യയുടെ വിദേശ വ്യാപാര മേഖലയ്ക്കും കനത്ത തിരിച്ചടി. ഇറാനിലെ യുഎസ്-ഇസ്രായേൽ ആക്രമണം അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുത്തനെ ഉയർത്തി. കടൽ മാർമുള്ള ചരക്ക് നീക്കവും വ്യോമഗതാഗതവും തടസപ്പെട്ടതോടെ രാജ്യത്തെ കയറ്റുമതി മേഖല കനത്ത വെല്ലുവിളിയാണ് നേരിടുന്നത്. സ്ഥിതിഗതികൾ വിലയിരുത്തുന്നതിനും വിതരണ ശൃംഖലയിലെ തടസങ്ങൾ പരിഹരിക്കുന്നതിനും കയറ്റുമതിക്കാരുടെയും വിവിധ മന്ത്രാലയങ്ങളുടെയും അടിയന്തരയോഗം സർക്കാർ വിളിച്ചിട്ടുണ്ട്.

Leave a Comment

Your email address will not be published. Required fields are marked *