VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

കേന്ദ്രത്തെ എതിർത്ത് വിമാനക്കമ്പനികൾ

ന്യൂഡൽഹി: ആഭ്യന്തര വിമാനങ്ങളിലെ 60 ശതമാനം സീറ്റുകൾ തെരഞ്ഞെടുക്കാൻ അധികചാർജ് പാടില്ലെന്ന കേന്ദ്ര നിർദേശത്തിനെതിരേ വിമാനക്കമ്പനികൾ. അധിക ചാർജില്ലെങ്കിൽ വരുമാനത്തിൽ വലിയ കുറവു വരുമെന്നും അതു നികത്താനായി ടിക്കറ്റ് നിരക്ക് വർധിപ്പിക്കേണ്ടതായി വരുമെന്നുമാണ് ഫെഡറേഷൻ ഒഫ് ഇന്ത്യൻ എയർലൈൻസ് (എഫ്ഐഎ) വ്യോമയാന മന്ത്രാലയത്തെ അറിയിച്ചിരിക്കുന്നത്. വ്യോമയാന മന്ത്രാലയത്തിൻറെ നിർദേശം വ്യോമയാന മേഖലയെ ദോഷകരമായി ബാധിക്കുമെന്ന് ഫെഡറേഷൻ ആരോപിക്കുന്നത്. ഇതു മൂലം വിമാനക്കമ്പനികൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം വലുതായിരിക്കും. അതു നികത്താൻ ടിക്കറ്റ് നിരക്ക് വർധിപ്പിക്കേണ്ടി വരും. അതിൻറെ ഭാഗമായി സീറ്റുകൾ തെരഞ്ഞെടുക്കാൻ ആഗ്രഹിക്കാത്തവർക്കു പോലും അധികചാർജ് കൊടുത്ത് ടിക്കറ്റ് എടുക്കേണ്ടി വരുമെന്നും ഫെഡറേഷൻ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *