ചെന്നൈ: ഐ പി എൽ മത്സരങ്ങൾ തുടങ്ങുന്നതിൻ്റെ ആവേശത്തിലാണ് ആരാധകർ. എന്നാൽ ആരാധകരെ നിരാശരാക്കുന്ന വിവരമാണിപ്പോൾ ചെന്നൈ സൂപ്പർ കിങ്സ് ഔദ്യോഗിക ഫെയ്സ് ബുക്കിലൂടെ പുറത്തു വിട്ടിരിക്കുന്നത്. എം എസ് ധോണി ആദ്യ മത്സരങ്ങളിലിറങ്ങില്ലെന്നാണ് ടീം അറിയിച്ചിരിക്കുന്നത്. “എം എസ് ധോണി കാലിന് പരുക്കേറ്റ് ചികിത്സയിലാണ്. അതിനാൽ ഐ പി എല്ലിൻ്റെ ആദ്യ രണ്ട് ആഴ്ചയിലെ മത്സരങ്ങൾ ധോണിക്ക് നഷ്ടമായേക്കും”, എന്നാണ് പ്രസ്താവനയിൽ പറയുന്നത്. ഇതോടെ മലയാളി താരം സഞ്ജു സാംസൺ ടീമിൽ കീപ്പറാകും. തിങ്കളാഴ്ച്ച രാജസ്ഥാൻ റോയൽസിനെതിരേയാണ് ചെന്നൈയുടെ ആദ്യ മത്സരം.
