VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തിരുവനന്തപുരം ശാസ്തമംഗലത്ത് സ്വകാര്യ സ്ഥാപനത്തിൽ തീപിടിത്തമുണ്ടായി, ആളപായമില്ല

തിരുവനന്തപുരം: ശാസ്തമംഗലത്തെ അക്ഷയ ടവേഴ്സ്, മൂന്നുനില കെട്ടിടത്തിൽ പ്രവർത്തിക്കുന്ന സ്വകാര്യ ധനകാര്യസ്ഥാപനത്തിൽ തീപിടിത്തം. കെട്ടിടത്തിൻറെ രണ്ടാംനിലയിലുള്ള കണ്ണാട്ട് ഫിൻഗോൾഡ് എന്ന സ്ഥാപനത്തിലാണ് തിങ്കളാഴ്ച പുലർച്ചെ തീപിടിത്തം ഉണ്ടായത്. പുക ഉയരുന്നത് കണ്ട സെക്യൂരിറ്റി ജീവനക്കാരാണ് പൊലീസിനെ വിവരം അറിയിച്ചത്. സ്ഥാപനത്തിലെ ഇൻവെർട്ടറിലുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക വിവരം. സംഭവം ഉണ്ടായ ഉടൻ തന്നെ മൂന്ന് യൂണിറ്റ് ഫയർഫോഴ്സ് സംഘവും പൊലീസും സ്ഥലത്ത് എത്തി. തുടർ‌ന്ന് ഫയർഫോഴ്സിൻറെ മൂന്ന് മണിക്കൂർ നീണ്ട പരിശ്രമത്തിനൊടുവിൽ തീ നിയന്ത്രണവിധേയമാക്കി.

Leave a Comment

Your email address will not be published. Required fields are marked *