തൊടുപുഴ: ബിജെപി ഇടുക്കി നോർത്ത് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വനിതാ സംവരണ ബിൽ അട്ടിമറിക്കെതിരെ ധർണ്ണയും സമ്മേളനവും നടന്നു. ബിജെപി സംസ്ഥാന എക്കണോമിക്സ് കൺവീനർ വിനിത ഹരിഹരൻ ഉദ്ഘാടനം നിർവഹിച്ചു.

യോഗത്തിൽ ജില്ലാ പ്രസിഡന്റ് വൽസാ ബോസ് അധ്യക്ഷത വഹിച്ചു. മഹിളാമോർച്ച ജില്ലാ ജനറൽ സെക്രട്ടറി കലൈവാനി അയ്യപ്പൻ സ്വാഗതം ആശംസിച്ചു. ബിജെപി യുടെ ഇടുക്കി ജില്ലാ നോർത്ത് പ്രസിഡന്റ് അഡ്വക്കേറ്റ് ശ്രീവിദ്യാ രാജേഷ് ആമുഖ പ്രഭാഷണം നടത്തി. സംസ്ഥാന സമിതി അംഗം ഗീതാകുമാരി ടീച്ചർ മുഖ്യപ്രഭാഷണം നടത്തി. ബിജെപി മണ്ഡലം സെക്രട്ടറി ബിന്ദു വിക്രമൻ കൃതജ്ഞത രേഖപ്പെടുത്തി.
