കുമളി: ലോക തൊഴിലാളി ദിനത്തോടനുബന്ധിച്ച് ഐ.എൻ.റ്റി.യു.സി റീജണൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെയ് ദിന സന്ദേശവും യുദ്ധവിരുദ്ധ പ്രതിജ്ഞയും നടത്തി. തൊഴിലാളികൾ സമരങ്ങളിലൂടെ നേടിയെടുത്ത അവകാശങ്ങൾ എല്ലാം തന്നെ ഇല്ലാതാക്കുന്ന സമീപനമാണ് ഭരണാധികാരികൾ നടത്തുന്നതെന്ന് യോഗത്തിൽ ഭാരവാഹികൾ ആരോപിച്ചു. സംസ്ഥാന സെക്രട്ടറി പി.ആർ അയ്യപ്പൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് സിറിൽ യോഹന്നാൻ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന എക്സിക്ക്യൂട്ടീവ് മെമ്പർ പി.കെ രാജൻ, ജില്ലാ വൈസ് പ്രസിഡന്റ് ബിജു ദാനിയൻ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റോബിൻ കാരക്കാട്ട്, മണ്ഡലം പ്രസിഡന്റ് പി.പി റഹിം, സിറിൽ യോഹന്നാൻ, റ്റി.എൻ ബോസ്, മനോജ് മണ്ണിൽ എന്നിവർ പ്രസംഗിച്ചു. റീജണൽ പ്രസിഡന്റ് കെ.എ സിദ്ധിക് പതാക ഉയർത്തി.
