VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മുഖ‍്യമന്ത്രി ചർച്ച; അന്തിമ തീരുമാനം ഉടൻ ഉണ്ടായേക്കും

ന‍്യൂഡൽഹി: സംസ്ഥാനത്തെ മുഖ‍്യമന്ത്രി ചർച്ചയിൽ ബുധനാഴ്ചയോടെ അന്തിമ തീരുമാനമുണ്ടായേക്കും. പാർട്ടി ദേശീയ അധ‍്യക്ഷൻ മല്ലികാർ‌ജുൻ ഖാർഗെയും രാഹുൽ ഗാന്ധിയും ബുധനാഴ്ച വൈകീട്ട് അവസാനഘട്ട ചർച്ച നടത്തിയ ശേഷം മുഖ‍്യമന്ത്രിയെ പ്രഖ‍്യാപിക്കുമെന്നാണ് പുറത്തുവരുന്ന വിവരം. കെ.സി വേണുഗോപാൽ, രമേശ് ചെന്നിത്തല, വി.ഡി. സതീശൻ എന്നിവരുടെ പേരുകളാണ് പ്രധാനമായും പറഞ്ഞു കേൾക്കുന്നത്. ഇവരിൽ ആരെ തെരഞ്ഞെടുക്കുമെന്ന ആകാംക്ഷയിലാണ് കേരളത്തിലെ ജനങ്ങൾ. തെരഞ്ഞെടുപ്പ് ഫലം പുറത്തു വന്ന് പത്ത് ദിവസം പൂർത്തിയായിട്ടും ഇതുവരെ മുഖ‍്യമന്ത്രിയെ തീരുമാനിക്കാൻ യുഡിഎഫിന് സാധിച്ചിട്ടില്ല.ോ

Leave a Comment

Your email address will not be published. Required fields are marked *