തൊടുപുഴ: സ്കൂട്ടറും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രികനായ തൊടുപുഴ ന്യൂമാൻ കോളേജ് കെമിസ്ട്രി വിഭാഗം പ്രൊഫസർ ഡോ. ബിജോയ് തോമസ് മരിച്ചു. കൂടെ ഉണ്ടായിരുന്ന മകൻ ജോർജ് തോമസിന്(12) ഗുരുതര പരിക്കുപറ്റി.



കൈയ്ക്കും തലയ്ക്കും ശ്വാസകോശത്തിനും ഗുരുതര ക്ഷതമേറ്റ കുട്ടിയെ വെങ്ങല്ലൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച രാവിലെ 7.15 ന് വണ്ണപ്പുറം – ചേലച്ചുവട് റോഡിൽ വെണ്മണി കൂടത്തൊട്ടി കവലയിൽ വച്ചാണ് അപകടം ഉണ്ടായത്. ഉടൻ തന്നെ ഇരുവരെയും തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ബിജോയിയുടെ ജീവൻ രക്ഷിക്കാനായില്ല. ഭാര്യ ജിനോ, മകൾ അർണ.
