VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

നിപ കൺട്രോൾ റൂമിന് മുന്നിൽ മുഹമ്മദ് റിയാസ് എം.എൽ.എയുടെ പ്രതിഷേധം

കോഴിക്കോട്: നിപ കൺട്രോൾ റൂമിന് മുന്നിൽ കുത്തിയിരിപ്പ് പ്രതിഷേധവുമായി പി. എ. മുഹമ്മദ് റിയാസ് എംഎൽഎ. കൺടെയ്ൻമെൻറ് സോണിലുള്ള ജനങ്ങളെ ഫോണിൽ വിളിക്കാൻ ജനപ്രതിനിധികളെ അനുവദിക്കുന്നില്ലെന്ന് ആരോപിച്ചാണ് പ്രതിഷേധം. സിപിഎം നേതാക്കളും എംഎൽഎയ്ക്ക് പിന്തുണയുമായി കൺട്രോൾ റൂമിന് മുന്നിലെത്തിയിട്ടുണ്ട്. കഴിഞ്ഞ തവണ നിപ ബാധിച്ച സമയങ്ങളിൽ കക്ഷിരാഷ്ട്രീയ ഭേദമന്യേ ജനപ്രതിനിധികൾ ബാധിത പ്രദേശങ്ങളിലുള്ളവരെ ഫോണിൽ വിളിച്ച് വിവരങ്ങൾ അന്വേഷിച്ചിരുന്നു. എന്നാൽ ഇത്തവണ ഈ അവകാശം നിഷേധിച്ചതോടെയാണ് തനിക്ക് പ്രതിഷേധിക്കേണ്ടി വന്നതെന്നും അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഇത്തവണ കണ്ടെയിൻമെൻറ് സോണുകൾ പ്രഖ്യാപിച്ചിട്ടില്ലെന്നാണ് സർക്കാർ ഇതിന് നൽകുന്ന വിശദീകരണം. രോഗബാധിതരെയും നിരീക്ഷണത്തിലുള്ളവരെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തന്നെ നേരിട്ട് ഫോണിൽ വിളിക്കുന്നുണ്ടെന്നും അധികൃതർ പറയുന്നു.

Leave a Comment

Your email address will not be published. Required fields are marked *