ഇടുക്കി: ജലജീവൻ മിഷൻ വഴി നടപ്പാക്കിയ പ്രവർത്തനങ്ങളിൽ വലിയ അപാകതയുണ്ടെന്ന് ജലവിഭവ വകുപ്പ് മന്ത്രി മോൻസ് ജോസഫ്. എല്ലാ ജില്ലകളിൽ നിന്നും വലിയ പരാതിയാണ് ഉയരുന്നത്. കോടിക്കണക്കിന് രൂപ പൊതുവഴിയിൽമുടക്കിയിരിക്കുകയാണ്. അപാകതകൾ പഠിച്ച് പരിഹരിച്ച് പദ്ധതി നടപ്പാക്കാൻ രണ്ടു വർഷമെങ്കിലും എടുക്കും. അതേസമയം കുടിവെള്ളം എല്ലാവർക്കും അവകാശമാണന്നും രണ്ടു വർഷത്തിനുള്ളിൽ കുടിവെള്ളം നൽകുന്നതിനുള്ള എല്ലാ പ്രവർത്തനങ്ങളും നടപ്പാക്കുമെന്നും മന്ത്രി മോൻസ് ജോസഫ് ഇടുക്കിയിൽ പറഞ്ഞു. മലങ്കര ടൂറിസം പദ്ധതിയുടെ വിഷയങ്ങളെക്കുറിച്ച് സർക്കാർ ഇപ്പോൾ പരിഗണിച്ചിട്ടില്ലെന്നും പിന്നീട് അതുമായി ബന്ധപ്പെട്ട വിഷയങ്ങൾ പഠിച്ച് എപ്രകാരം നടപ്പാക്കാമെന്ന് പരിശോധിക്കുമെന്നും മന്ത്രി വ്യക്തമാക്കി.
