VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ജമ്മു കശ്മീർ സർക്കാർ ശ്രീനഗറിലെ ഭിക്ഷാടനം നിരോധിച്ചു

ശ്രീനഗർ: തലസ്ഥാനമായ ശ്രീനഗറിൽ ഭിക്ഷാടനത്തിനു വിലക്കേർപ്പെടുത്തി ജമ്മു കശ്മീർ സർക്കാർ. ഭിക്ഷാടനം നടക്കുന്നതു ശ്രദ്ധയിൽപ്പെട്ടാൽ വിവരം അറിയിക്കണമെന്ന് ജില്ലാ ഭരണകൂടം പൊതുജനങ്ങളോട് നിർദേശിച്ചു. കേന്ദ്ര സർക്കാരിൻറെ പദ്ധതിയായ സപ്പോർട്ട് ഫോർ മാർജിനലൈസ്ഡ് ഇൻഡിവിജ്വൽസ് ഫോർ ലൈവ്‌ലിഹുഡ് ആൻഡ് എൻറർപ്രൈസിൻറെ ഭാഗമായാണ് ഭിക്ഷാടനത്തിനു വിലക്കേർപ്പെടുത്തിയത്. സംസ്ഥാന സാമൂഹികനീതി വകുപ്പാണ് പദ്ധതി നടപ്പാക്കുന്നത്. പദ്ധതി പ്രകാരം ഭിക്ഷാടകരെ പുനരധിവസിപ്പിക്കാണ് സർക്കാരിൻറെ നീക്കം. ഭിക്ഷാടനം നിരോധിച്ചതിനെ പറ്റി അറിയിക്കാൻ ശ്രീനഗറിലുടനീളം അറിയിപ്പ് നൽകും.

ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവരെ പറ്റി വിവരം ലഭിച്ചാൽ അറിയിക്കണമെന്ന് അധികൃതർ പൊതുജനങ്ങളോട് ആവശ്യപ്പെട്ടു. പൊതുവിടങ്ങളിൽ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിരിക്കുന്നവർക്ക് ഒരുകാരണവശാലും പണം നൽകരുത്. അവരെക്കുറിച്ച് ഉടൻ ജില്ലാ ഭരണകൂടത്തിനു വിവരം കൈമാറണം. കഴിഞ്ഞ രണ്ട് വർഷമായി ശ്രീനഗറിൽ ആയിരത്തിലധികം പേർ ഭിക്ഷാടനത്തിൽ ഏർപ്പെട്ടിട്ടുണ്ടെന്നാണ് ജില്ലാ ഭരണകൂടത്തിൻറെ കണക്ക്. ഭിക്ഷാടനത്തിൽ ഏർപ്പെടുന്നവരെ അവരുടെ പ്രായപരിധി, സാഹചര്യങ്ങൾ എന്നിവ പരിഗണിച്ച് വൃദ്ധസദനങ്ങൾ, ഷെൽട്ടർ ഹോമുകൾ, ജുവനൈൽ കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ പുനരധിവസിപ്പിക്കും.

ഭിക്ഷാടനത്തിൽ ഏർപ്പെട്ടതിനെ തുടർന്ന് ഇതുവരെ പുനരധിവസിപ്പിച്ചതിൽ ഭൂരിഭാഗവും കുട്ടികളാണെന്ന് അധികൃതർ പറയുന്നു. കൗൺസിലിങ്, വിദ്യാഭ്യാസത്തിനുള്ള സഹായം തുടങ്ങിയവ നൽകിയാണ് കുട്ടികളെ പുനരധിവസിപ്പിക്കുന്നത്. ഭിക്ഷാടനം പൂർണമായി നിരോധിക്കാനുള്ള അധികൃതരുടെ നീക്കത്തിനു പൊതുജനങ്ങളിൽനിന്ന് പിന്തുണയും ലഭിക്കുന്നുണ്ട്. ജനങ്ങളിൽനിന്ന് പിന്തുണ ലഭിക്കുന്നതിനാൽ പദ്ധതി വിജയകരമാക്കാൻ സാധിക്കുമെന്നാണ് അധികൃരുടെ കണക്കുകൂട്ടൽ.

Leave a Comment

Your email address will not be published. Required fields are marked *