VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ഗവിയിലെ വനത്തിൽ തമിഴ്‌നാട് സ്വദേശിനിയായ യുവതിയുടെ മൃതദേഹം കണ്ടെത്തി

പത്തനംതിട്ട: ഗവി-മീനാറി വനത്തിനകത്ത് യുവതിയുടെ മൃതദേഹം കണ്ടെത്തി. മീനാർ അംഗനവാടി ഹെൽപ്പറായ തമിഴ്‌നാട് സ്വദേശിനി മേനകയുടെ(34) മൃതദേഹമാണ് കണ്ടെത്തിയത്. ബുധനാഴ്ച രാവിലെ 11നാണ് വനത്തിൽ മൃതദേഹം കണ്ടത്. രാവിലെ ഗവിയിലെ വീട്ടിൽനിന്ന് അംഗനവാടിയിലേക്ക് യുവതി ജോലിക്ക് പോയിരുന്നു. വനത്തിലൂടെ മൂന്ന് കിലോമീറ്റർ സഞ്ചരിച്ചാണ് അംഗനവാടിയിൽ എത്തേണ്ടത്. വനത്തിനകത്ത് തോട്ടിൻറെ കരയിൽ വസ്ത്രങ്ങൾ വലിച്ചൂരിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. സംഭവത്തിൽ ഒരു ആദിവാസി യുവാവിനെ പൊലീസ് കസ്റ്റഡിയിൽ എടുത്തു. വിവരമറിഞ്ഞ് വനംവകുപ്പ് അധികൃതർ ഉൾപ്പെടെ സ്ഥലത്തെത്തി. ഗവിയിലെ തോട്ടം തൊഴിലാളി സുരേഷ് ആണ് യുവതിയുടെ ഭർത്താവ്. ഇവർക്ക് ഒരു കുട്ടിയുമുണ്ട്. സംഭവത്തിൽ മൂഴിയാർ പൊലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.

Leave a Comment

Your email address will not be published. Required fields are marked *