VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

നവകേരള യാത്രയ്ക്കിടെ മർദനം; കേസുമായി ബന്ധപ്പെട്ട് എ.ഡി.ജി.പി ഓഫിസിൽ എസ്.ഐ.റ്റി പരിശോധന നടത്തി

തിരുവനന്തപുരം: 2023 ലെ നവകേരള യാത്രയ്ക്കിടെ അന്നത്തെ മുഖ‍്യമന്ത്രിയായിരുന്ന പിണറായി വിജയൻറെ ഗൺമാൻമാർ യൂത്ത് കോൺഗ്രസ് പ്രവർത്തകരെ മർദിച്ച കേസിൽ എഡിജിപി ഓഫിസിൽ പ്രത‍്യേക അന്വേഷണ സംഘം പരിശോധന നടത്തി. പൊലീസ് ക്ലബ്ബിലെ രേഖകൾ, സന്ദർശക രജിസ്റ്റർ എന്നിവ എസ്ഐടി ശേഖരിച്ചിട്ടുണ്ട്. ഓഫിസിലെ സിസിടിവിയും എസ്ഐടി പരിശോധിച്ചു. എഡിജിപി ഓഫിസിൽ വച്ച് കേസ് ഡയറി തിരുത്തിയെന്ന് മുൻ അന്വേഷണ സംഘം മൊഴി നൽകിയതിൻറെ അടിസ്ഥാനത്തിലാണ് ഡിവൈഎസ്പി ബൈജു പൗലോസിൻറെ നേതൃത്വത്തിലുള്ള സംഘം എഡിജിപി ഓഫിസിൽ പരിശോധന നടത്തിയത്. ആദ‍്യമായാണ് എസ്ഐടി സംഘം അന്വേഷണത്തിൻറെ ഭാഗമായി എഡിജിപി ഓഫിസിൽ പരിശോധന നടത്തുന്നത്.

Leave a Comment

Your email address will not be published. Required fields are marked *