VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

തിരുവനന്തപുരത്ത് സി.പി.എം രക്തസാക്ഷിയുടെ കുടുംബാംഗം ഉൾപ്പെടെ കോൺഗ്രസിൽ ചേർന്നു

തിരുവനന്തപുരം: സി.പി.എം രക്തസാക്ഷിയുടെ കുടുംബാംഗം ഉൾപ്പെടെ കോൺഗ്രസിൽ ചേർന്നു. പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച യോ​ഗത്തിൽ വച്ച് കോൺ​ഗ്രസ് നേതാക്കന്മാർ അവരെ പാർട്ടിയിലേക്ക് സ്വാ​ഗതം ചെയ്തു. രക്തസാക്ഷി ഫണ്ടിൻ്റെ പേരിൽ ആളുകളുടെ കൈയിൽ നിന്നും പണം പിരിച്ച് പാർട്ടി അടിച്ചു മാറ്റിയതാണെന്ന് വി.ഡി സതീശൻ ആരോപിച്ചു. തുടർന്ന് കുടുംബാം​ഗങ്ങൾ പരാതി നൽകിയപ്പോൾ പാർട്ടി നടപടി സ്വീകരിച്ചെങ്കിലും പിന്നീട് ആ വ്യക്തിയെ തന്നെ സി.ഐ.റ്റി.യുവിന്റെ ജില്ലാ സെക്രട്ടറിയാക്കിയെന്നും ഇതാണ് ആ കുടുംബത്ത വേദനിപ്പിച്ചതെന്നും പാർട്ടി വിടാൻ പ്രേരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *