കാസർകോട്: ഭാവി കേരളത്തെ കുറിച്ചാണ് യു.ഡി.എഫ് സംസാരിക്കുന്നതെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. യു.ഡി.എഫിൻ്റെ നേതൃത്വത്തിൽ നടത്തുന്ന പുതുയുഗ യാത്ര വെറുമൊരു രാഷ്ട്രീയ യാത്രയല്ലന്നും നഷ്ട്ടപ്പെട്ട നമ്മുടെ കേരളത്തെ വീണ്ടെടുക്കാനുള്ള ആശയമാണതെന്നും അദ്ദേഹം പറഞ്ഞു. കേരളം ഇന്നൊരു വലിയ സാമ്പത്തിക തകർച്ചയെ നേരിടുന്ന സംസ്ഥാനമാണ്. പരിധിയിൽ കവിഞ്ഞും കടമെടുക്കുന്നു. കോടികളുടെ കടമാണ് കേരളത്തിനുള്ളതെന്നും അദ്ദേഹം ആരോപിച്ചു. കാസർകോട് മാധ്യമങ്ങളെ കണ്ട് സംസാരിക്കുകയായിരുന്നു പ്രതിപക്ഷ നേതാവ്.
