VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

ശബരിമല യുവതി പ്രവേശനത്തിൽ പുതിയ ബെഞ്ചിൻറെ ഭാഗത്ത് നിന്ന് ന്യായപൂർണമായ നടപടി പ്രതീക്ഷിക്കുന്നുവെന്ന് ജി സുകുമാരൻ നായർ

ആലപ്പുഴ: ശബരിമല ‍യുവതിപ്രവേശനം സംബന്ധിച്ചുള്ള എൻഎസ്എസിൻറെ നിലപാടിൽ മാറ്റമില്ലെന്ന് എൻഎസ്എസ് ജനറൽസെക്രട്ടറി ജി. സുകുമാരൻ നായർ. കേന്ദ്രസർക്കാർ ഇപ്പോഴാണ് വിഷയത്തിൽ കടന്നുവന്നതെന്നും ആചാര സംരക്ഷണത്തിനായി സംസ്ഥാസർക്കാർ നിലപാട് എടുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും സുകുമാരൻ നായർ പറഞ്ഞു. സർക്കാർ ഉറപ്പ് നൽകിയിട്ടില്ല. പുതിയ ബെഞ്ചിൻറെ ഭാഗത്ത് നിന്ന് ന്യായപൂർണമായ നടപടി പ്രതീക്ഷിക്കുന്നുണ്ട്. കേന്ദ്രസർക്കാരിന് നിലവിൽ ഇടപെടാൻ കഴിയും. പക്ഷേ കേന്ദ്രസർക്കാരിൻറെ നിലപാട് എന്താണെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു. വിശ്വാസത്തെ തകർത്തുകൊണ്ടല്ല പുരോഗമനചിന്ത ഉണ്ടാകേണ്ടത്. നാമജപഘോഷയാത്രയിൽ പങ്കെടുത്തതിൻറെ പേരിൽ നിരപരാധികളായവർക്ക് നേരെയുള്ള കേസുകൾ ഒഴിവാക്കണമെന്നും സുകുമാരൻ നായർ ആവശ്യപ്പെട്ടു.

Leave a Comment

Your email address will not be published. Required fields are marked *