തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ളക്കേസിൽ തന്ത്രി കണ്ഠര് രാജീവർക്കും തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻറ് എൻ വാസുവിനും ഇഡി സമൻസ്. ഇരുവരോടും അടുത്ത ആഴ്ച കൊച്ചിയിലെ ഇഡി ഓഫീസിൽ ഹാജരാണമെന്ന് നിർദേശിച്ചാണ് സമൻസ്. ശബരിമല സ്വർണക്കൊള്ളയിൽ എസ്ഐടി പ്രതി ചേർത്തവരെയെല്ലാം ഇഡി ചോദ്യം ചെയ്യുകയാണ്. കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിക്കും ഇഡി ഉടൻ നോട്ടീസ് അയക്കുമെന്നാണ് വിവരം.
