VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

അമേരിക്കയെ പുറത്താക്കണമെന്ന് ഗൾഫ് രാജ്യങ്ങൾക്ക് ഇറാൻ്റെ മുന്നറിയിപ്പ്

ടെഹ്റാൻ: ഗൾഫ് രാജ്യങ്ങളിലേക്കുള്ള മിസൈലുകൾ നിലക്കണമെങ്കിൽ മുഴുവൻ അമേരിക്കക്കാരേയും പുറത്താക്കണമെന്നും, യുഎസ് സൈനിക ക്യാമ്പുകൾ നീക്കം ചെയ്യണമെന്നും ഇറാൻറെ മുന്നറിയിപ്പ്. യുഎസുമായി ചേർന്ന് ഇസ്രയേൽ ആക്രമണം കടുപ്പിച്ചതിൻറെ പിന്നാലെയാണ് ഇറാൻ എംപിയുടെ മുന്നറിയിപ്പ്. അമേരിക്കൻ സൈന്യത്തെ തുടരാൻ അനുവദിക്കുന്നത് മേഖലയിൽ സംഘർഷാവസ്ഥ തുടരാൻ നിർബന്ധിതരാക്കും. യുഎസ് സൈന്യം നിൽക്കുന്നിടത്തോളം ഗൾഫ് രാജ്യങ്ങളിലേക്ക് മിസൈലുകൾ തൊടുത്തുവിടേണ്ടി വരും. യുഎഇ, സൗദി അറേബ്യ, കുവൈത്ത്, ഒമാൻ, ഖത്തർ, ബഹ്റൈൻ, തുർക്കി അടക്കമുള്ള രാജ്യങ്ങൾക്ക് സംഘർഷഭീതിയിൽ നിന്ന് ഒഴിവാക്കണമെന്നുണ്ടെങ്കിൽ അമെരിക്കക്കാരെ പുറത്താക്കി യുഎസ് ക്യാമ്പുകൾ അടച്ചുപൂട്ടണം.

Leave a Comment

Your email address will not be published. Required fields are marked *