VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

സുഖോയ് യുദ്ധവിമാനം തകർന്ന് വീണുണ്ടായ അപകടത്തിൽ മരിച്ച പൈലറ്റുമാരുടെ മൃതദേഹം കണ്ടെത്തി

ന്യൂഡൽഹി: ഇന്ത്യൻ വ്യോമസേനയുടെ യുദ്ധവിമാനം സുഖോയ് തകർന്ന് വീണുണ്ടായ അപകടത്തിൽ രണ്ടു പൈലറ്റുമാർക്ക് വീരമൃത്യു. അപകടത്തിന് പിന്നാലെ നടത്തിയ തെരച്ചിലിലാണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. സ്ക്വാഡ്രൺ ലീഡർ അനൂജ്, ഫ്ലൈറ്റ് ലഫ്റ്റനൻറ് പർവേശ് ദുരാഗ്കർ എന്നിവരാണ് മരിച്ചത്. അസമിലെ ജോർഹട്ടിൽ നിന്ന് വ്യാഴാഴ്ചയായിരുന്നു വിമാനം പുറപ്പെട്ടത്. തുടർന്ന് വൈകീട്ട് 7.42 ഓടെയാണ് വിമാനത്തിൻറെ സി​ഗ്നൽ അവസാനമായി ലഭിച്ചത്. ഉടൻ തന്നെ വ്യോമ സേന പരിശോധന ആരംഭിച്ചിരുന്നു. ഇതോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. നേരത്തെ, വിമാനത്തിൻറെ ഒരു ഭാഗം കണ്ടെത്തിയിരുന്നു. ഈ ഭാ​ഗം പൂർണമായി കത്തിനശിച്ച നിലയിലായിരുന്നു.

Leave a Comment

Your email address will not be published. Required fields are marked *