VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

പാലക്കാട് യു.ഡി.എഫ് വോട്ട് ഭിന്നിപ്പിക്കാൻ നീക്കമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ

പാലക്കാട്: ബിജെപി – സിപിഎം ഡീൽ ആരോപണം വീണ്ടും ആവർത്തിച്ച് പ്രതിപക്ഷനേതാവ് വി.ഡി. സതീശൻ. പാലക്കാട് യുഡിഎഫ് വോട്ട് ഭിന്നിപ്പിച്ച് ബിജെപിയെ വിജയിപ്പിക്കുകയാണ് ലക്ഷ്യം. റാന്നി, കോന്നി എന്നിവിടങ്ങളിലും ഡീൽ ശക്തമാണെന്നും സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി പിണറായി വിജയൻ ഇരട്ടച്ചങ്കനല്ല, ഇരട്ടത്താപ്പനാണെന്നും അദ്ദേഹം പരിഹസിച്ചു. ഗണേഷ്കുമാറിനെതിരേ ആരോപണം വന്നപ്പോൾ മുഖ്യമന്ത്രി കുടുംബപ്രശ്നമാക്കി മാറ്റിയെന്നും സതീശൻ കളിയാക്കി. ഗണേഷ് യുഡിഎഫിൽ ആയിരുന്നപ്പോൾ പുറത്താക്കാനാണ് പിണറായി ആവശ്യപ്പെട്ടത്. ചോദ്യങ്ങൾ ചോദിച്ചാൽ പിണറായി പ്രകോപിതനാകുമെന്നും അദ്ദേഹം പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *