VBC NEWS THODUPUZHA

neyyasserykaran@gmail.com

98471 41115

മോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്ന് പേർ അറസ്റ്റിൽ

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയെ വധിക്കാൻ പദ്ധതിയിട്ട മൂന്നു പേർ അറസ്റ്റിൽ. ബിഹാർ സ്വദേശികളാണ് അറസ്റ്റിലായത്. അമെരിക്കൻ ചാരസംഘടനയായ സിഐഎയെ പ്രതികൾ സമീപിച്ചതായും വിവരമുണ്ട്. ബക്സർ ജില്ലയിലെ ദുമ്രോൺ സബ് ഡിവിഷനിലെ സിമ്രി പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ആശ പരാരി ഗ്രാമത്തിൽ നിന്നാണ് യുവാക്കളെ പിടികൂടിയത്. സിഐഎയിൽ നിന്ന് വൻ‌തുകയാണ് ഇവർ‌ പാരിതോഷികം ആവശ്യപ്പെട്ടത്. 22 ദിവസം കൊണ്ട് മോദിയെ വധിക്കാമെന്നാണ് അവർ‌ ഇമെയിൽ വഴി അറിയിച്ചിരുന്നത്. രഹസ്യ വിവരത്തിൻറെ അടിസ്ഥാനത്തിൽ പൊലീസ് നടപടി.

Leave a Comment

Your email address will not be published. Required fields are marked *